ഉദുമ: മൂന്നു വര്‍ഷം മുമ്പ് ജൂനിയര്‍ എസ്.ഐയുടെ തല എറിഞ്ഞു പൊട്ടിച്ചശേഷം ഗള്‍ഫിലേക്ക് രക്ഷപെട്ട പ്രതി പിടിയിലായി . ബേക്കല്‍ ജൂനിയര്‍ എസ്.ഐ. ആയിരുന്ന ആനന്ദ കൃഷ്ണനെ 2015-ല്‍ ആക്രമിച്ച കേസിലെ പ്രതി ബാരയിലെ ഷിജു ഗോപാലന്‍ (28) ആണ് അറസ്റ്റിലായത്. [www.malabarflash.com]
ഇരു വിഭാഗങ്ങള്‍ തമ്മില്‍ മാങ്ങാട് അടിപിടി നടത്തുന്നതറിഞ്ഞു അവിടെ എത്തിയ അനന്തകൃഷ്ണനെ കല്ലെറിഞ്ഞു തലക്ക് മാരകമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണിയാള്‍.
ഇരു വിഭാഗങ്ങള്‍ തമ്മില്‍ മാങ്ങാട് അടിപിടി നടത്തുന്നതറിഞ്ഞു അവിടെ എത്തിയ അനന്തകൃഷ്ണനെ കല്ലെറിഞ്ഞു തലക്ക് മാരകമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണിയാള്‍.
സംഭവത്തിനു ശേഷം ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ നാട്ടില്‍ എത്തിയതറിഞ്ഞ് ബേക്കല്‍ എസ്.ഐ പി.കെ. വിനോദ് കുമാറും സംഘവും അറസ്റ്റു ചെയ്യുകയായിരുന്നു.
No comments:
Post a Comment