Latest News

സാമൂഹ്യമാധ്യമത്തിലൂടെ വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടി: ജില്ലാ പോലീസ് മേധാവി

കാസര്‍കോട്: വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ നവമാധ്യമങ്ങളില്‍ കൂടി വര്‍ഗീയവിദ്വേഷം നടത്തുന്ന തരത്തിലുള്ളതും അനാവശ്യമായിട്ടുള്ളതും സത്യവിരുദ്ധവമായ സന്ദേശങ്ങള്‍, മോര്‍ഫ് ചെയ്തതും അല്ലാത്തതുമായ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതിനാല്‍ അപ്രകാരമുള്ള സന്ദേശങ്ങള്‍ ഉണ്ടാക്കുകയോ അത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതിനാല്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയും അതാത് ഗ്രൂപ്പ് അഡ്മിനിമാര്‍ക്കെതിരെയും ഇന്ത്യന്‍ ശിക്ഷാനിയമം, ഐടി ആക്ട് എന്നിവ പ്രകാരമുള്ളനിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.[www.malabarflash.com] 


വ്യാജ സന്ദേശങ്ങളും വ്യാജ പ്രചരണങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നവര്‍ പ്രസ്തുത വിവരം യഥാസമയം പോലീസിനെ ഓപ്പറേഷന്‍ ബ്ലൂ ലൈറ്റ് നമ്പറായ 9497975812 ലോ അടുത്തുള്ളപോലീസ്സ്‌റ്റേഷനിലോഅറിയിക്കേണ്ടതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.