Latest News

18 വയസിനു താഴെയുള്ളവർക്ക് യുഎഇ വീസ സൗജന്യമാക്കി

ദുബൈ: വിനോദ സഞ്ചാരികളു‌ടെ കൂടെ വരുന്ന 18 വയസിനു താഴെയുള്ളവർക്ക് യുഎഇ വീസ സൗജന്യമാക്കി. ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെ വേനൽക്കാലത്ത് വീസാ ഫീസിളവ് നൽകാൻ യുഎഇ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.[www.malabarflash.com]

അവധിക്കാലത്ത് യുഎഇ സന്ദർശിക്കാനെത്തുന്ന കുടുംബങ്ങളുടെ യാത്രാ ചെലവ് ചുരുക്കുന്നതിനാണ് ഇൗ തീരുമാനം.


ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമാണ് യുഎഇ. അതേസമയം, യുഎഇ രാജ്യാന്തര വിമാനത്താവളങ്ങളിൽ ഇൗ വർഷം ആദ്യ പാദത്തിൽ എത്തിയ യാത്രക്കാരുടെ എണ്ണം 32.8 ദശലക്ഷമാണെന്ന് അധികൃതർ അറിയിച്ചു.

അടുത്തിടെ യുഎഇയിലെത്തുന്ന ട്രാൻസിറ്റ് വീസക്കാർക്ക് ആദ്യത്തെ 48 മണിക്കൂർ വീസാ ഫീസ് ഇളവ് നൽകിയിരുന്നു. രണ്ടു തീരുമാനങ്ങളും വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.