കസാന്‍: കസാനിൽ മഞ്ഞപ്പടയുടെ കണ്ണീർ വീഴ്ത്തി ബൽജിയം ലോകകപ്പ് സെമിയിലേക്ക്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബൽജിയത്തിന്റെ ജയം.[www.malabarflash.com]
രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ചെങ്കിലും ആദ്യപകുതിയിൽ വഴങ്ങിയ രണ്ടു ഗോളുകളാണ് ബ്രസീലിന്റെ വിധി നിർണയിച്ചത്. 13–ാം മിനിറ്റിൽ ഫെർണാണ്ടീഞ്ഞോ സെൽഫ് ഗോൾ വഴങ്ങിയപ്പോൾ, കെവിൻ ഡിബ്രൂയിൻ 31–ാം മിനിറ്റിൽ ബൽജിയത്തിന്റെ രണ്ടാം ഗോൾ നേടി.
ബ്രസീലിന്റെ ആശ്വാസഗോൾ റെനാറ്റോ അഗസ്റ്റോ (76) സ്വന്തമാക്കി.
സെമിയിൽ ഫ്രാൻസാണ് ബൽജിയത്തിന്റെ എതിരാളികൾ. ലോകകപ്പ് ചരിത്രത്തിൽ ഇതു രണ്ടാം തവണ മാത്രമാണ് ബൽജിയം സെമി കളിക്കുന്നത്. അതേസമയം, തുടർച്ചയായ നാലാം തവണയാണ് യൂറോപ്യൻ രാജ്യത്തോട് തോറ്റ് ബ്രസീൽ ലോകകപ്പിൽ പുറത്താകുന്നത്.

No comments:
Post a Comment