നിഷ്നി: ക്വാർട്ടർ ഫൈനൽ പോരിൽ ഉറുഗ്വായിയെ തോൽപിച്ച് ഫ്രഞ്ച് പട സെമിഫൈനലിൽ പ്രവേശിച്ചു. എതിരില്ലാത്തെ രണ്ട് ഗോളിനാണ് ഫ്രാൻസിൻറെ നേട്ടം.[www.malabarflash.com]
40ാം മിനിറ്റിൽ ഫ്രീകിക്കിൽ നിന്നും അൻറോണിയോ ഗ്രീസ്മാൻ നൽകിയ ക്രോസിൽ റാഫേൽ വരാനെയാണ് ഹെഡറിലൂടെ ആദ്യ ഗോൾ നേടിയത്. 61ാം മിനിറ്റിൽ ഗ്രീസ്മാൻ രണ്ടാമത്തെ ഗോൾ നേടി. ഗ്രീസ്മാൻെറ പവർഷോട്ട് ഉറുഗ്വായ് ഗോളി മുസ്ലേര തടുത്തിട്ടെങ്കിലും പന്ത് പോസ്റ്റിലെത്തുകയായിരുന്നു.
ആദ്യ ഗോളിന് തൊട്ടുടനെ ഉറുഗ്വായിക്ക് മികച്ച അവസരം ലഭിച്ചെങ്കിലും നടന്നില്ല. കളിയിൽ ഫ്രഞ്ച് ആധിപത്യമാണ് രണ്ടോം ഗോളിന് ശേഷം കണ്ടത്. പോർച്ചുഗലിനെതിരായ മത്സരത്തിൽ പരിക്കേറ്റ സൂപ്പർതാരം എഡിസൺ കവാനിയില്ലാതെയാണ് ഉറുഗ്വായ് ഇറങ്ങിയത്. കവാനിയുടെ അഭാവം ഉറുഗ്വായ് മുന്നേറ്റത്തിൽ പ്രതിഫലിച്ചു.
അർജൻറീനയെ വിറപ്പിച്ച കെയ്ലിയൻ എംബാപെയേക്കാൾ അേൻറായിൻ ഗ്രീസ്മാനാണ് ഇന്ന് മിന്നിയത്. ഇവർകൊപ്പം ഒലിവർ ജിറൗഡും ഫ്രഞ്ച് മുൻനിരക്ക് ശക്തി പകർന്നു. ഇവരും ഉറുഗ്വായ് പ്രതിരോധവും തമ്മിലെ ഏറ്റുമുട്ടലായിരുന്നു മത്സരം.
അർജൻറീനയെ വിറപ്പിച്ച കെയ്ലിയൻ എംബാപെയേക്കാൾ അേൻറായിൻ ഗ്രീസ്മാനാണ് ഇന്ന് മിന്നിയത്. ഇവർകൊപ്പം ഒലിവർ ജിറൗഡും ഫ്രഞ്ച് മുൻനിരക്ക് ശക്തി പകർന്നു. ഇവരും ഉറുഗ്വായ് പ്രതിരോധവും തമ്മിലെ ഏറ്റുമുട്ടലായിരുന്നു മത്സരം.
സുവാരസിൻറെ നേതൃത്വത്തിൽ ഉറുഗ്വായും ആദ്യ നിമിഷങ്ങളിൽ മികച്ച നീക്കങ്ങൾ നടത്തി. ഫൗൾ നടത്തിയ ഫ്രഞ്ച് താരം ലൂക്കാസ് ഹെർണാണ്ടസിന് മഞ്ഞക്കാർഡ് ലഭിച്ചു. കളിക്കളത്തിൽ ഫൗൾ അഭിനയിച്ച എംബാപ്പക്കെതിരെ ഉറുഗ്വായ് താരങ്ങൾ കൂട്ടമായി രംഗത്തെത്തി. തുടർന്ന് എംബാപ്പക്ക് റഫറി മഞ്ഞക്കാർഡ് നൽകി.
ക്രിസ്റ്റൻ സ്റ്റുവാനിയാണ് കവാനിക്ക് പകരക്കാരനായി എത്തിയത്. ഉറുഗ്വായ് (4-4-2), ഫ്രാൻസ് (4-2-3-1) എന്നിങ്ങനെ കഴിഞ്ഞ കളിയിലെ അതേ ഫോർമേഷനുമായാണ് ഇരുടീമും കളത്തിലെത്തിയത്.
ഗ്രൂപ് ചാമ്പ്യന്മാരായെങ്കിലും പെരുമക്കൊത്ത പ്രകടനമായിരുന്നില്ല ആദ്യ റൗണ്ടിൽ ഫ്രാൻസ് ടീമിേൻറത്. എന്നാൽ അത് ടീമിെൻറ ദൗർബല്യമായിരുന്നില്ല, കോച്ചിെൻറ തന്ത്രമായിരുന്നുവെന്നാണ് പ്രീക്വാർട്ടർ മത്സരം തെളിയിച്ചത്. ഗ്രൂപ് ഘട്ടത്തിൽ താരതമ്യേന ദുർബലരായ ടീമുകൾക്കെതിരെ ഒന്ന് ജയിച്ചുകിട്ടിയാൽ മതി എന്ന രീതിയിൽ പന്തുതട്ടിയ ഫ്രാൻസായിരുന്നില്ല അർജൻറീനക്കെതിരായ പ്രീക്വാർട്ടറിൽ.
എതിരാളികളുടെ ശക്തിദൗർബല്യങ്ങളറിഞ്ഞ് മൂർച്ചകൂട്ടിയ ആയുധങ്ങളുമായി അതിവേഗത്തിലായിരുന്നു ഫ്രഞ്ച് ടീമിെൻറ ആക്രമണം. വേഗതയും ആത്മവിശ്വാസവും കുറഞ്ഞ നിരയെ അതിവേഗം കൊണ്ടും സാേങ്കതികമികവ് കൊണ്ടും മറികടക്കുകയെന്ന ദെഷാംപ്സിെൻറ തന്ത്രമാണ് വിജയം കണ്ടത്
No comments:
Post a Comment