കണ്ണൂര്‍: അധ്യാപിക കടലില്‍ വീണ് മരിച്ച സംഭവത്തില്‍ അഴീക്കല്‍ കോസ്റ്റല്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പള്ളിക്കുന്ന് ചന്ദ്രകാന്തം വീട്ടില്‍ പ്രദോഷിന്റെ ഭാര്യ റിംനയാണ് (29) മരിച്ചത്.[www.malabarflash.com]
ശനിയാഴ്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം. പയ്യാമ്പലം ബീച്ചിലെത്തിയവര്‍ നോക്കിനില്‍ക്കവെയാണ് കടലില്‍ വീണത്. ഉടന്‍ തന്നെ പരിസരവാസികളും ഫയര്‍ഫോഴ്‌സും മറ്റും ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപികയാണ്. പന്നേന്‍പാറ ഗേറ്റിനടുത്ത് താമസിക്കുന്ന ടി രാജന്റെയും അനിലയുടെയും മകളാണ്. റിംനയുടെ മരണത്തില്‍ അനുശോചിച്ച് സ്‌കൂളിന് അധികൃതര്‍ തിങ്കളാഴ്ച അവധി നല്‍കി.
No comments:
Post a Comment