കോഴിക്കോട്: വയറിളക്കവും ഛർദിയും ബാധിച്ച് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടു വയസുകാരൻ മരിച്ചതിനു കാരണം ഷിഗെല്ല ബാക്ടീരിയല്ലെന്നു സ്ഥിരീകരണം. കോഴിക്കോട് മെഡിക്കൽ കോളജിലെ മൈക്രോ ബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗെല്ലയല്ലെന്ന് തെളിഞ്ഞത്.[www.malabarflash.com]
അടിവാരം തലക്കുന്നുമ്മൽ തേക്കിൽ ടി.കെ. അർഷാദിന്റെ മകൻ മുഹമ്മദ് സിയാൻ ആണ് തിങ്കളാഴ്ച പുലർച്ചെ മരിച്ചത്. കുട്ടിക്ക് ഷിഗെല്ല ബാക്ടീരിയ ബാധിച്ചാണെന്ന് തുടക്കത്തിൽ റിപ്പോർട്ടുണ്ടായിരുന്നു. അമിതമായ നിർജലീകരണം കാരണമാണ് മരണം. വിദഗ്ധ പരിശോധനയ്ക്കായി സാന്പിൾ മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.
സിയാന്റെ ഇരട്ട സഹോദരൻ സയാനും വയറിളക്കത്തെ തുടർന്ന് മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ തീവ്രപരിചരണത്തിലാണ്. കഴിഞ്ഞ പതിനെട്ടിനാണ് രോഗബാധിതരായ ഇരട്ടക്കുട്ടികളെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു.

No comments:
Post a Comment