കാസര്‍കോട്: മുസ്ലീംലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുള്ളയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടാന്‍ ജനങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്ന് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.[www.malabarflash.com]
ചെര്‍ക്കളം അബ്ദുള്ള മംഗലാപുരം കെ.എം.സിയില്‍ ദിവസങ്ങളായി ചികിത്സയിലാണ്. കഴിഞ്ഞ ദിവസം അത്യാസന്ന നിലയിലായിരുന്ന ചെര്‍ക്കളത്തിന്റെ നില ചൊവ്വാഴ്ച മെച്ചപ്പെട്ടിട്ടുണ്ട്.
ജില്ലയിലെ മുസ്ലീംലീഗ് അണികളില്‍ ആവേശം പകരുന്ന നാമമാണ് ചെര്‍ക്കളം അബ്ദുള്ള എന്നത്. രണ്ട് തവണ നിയമസഭാംഗവും ഒരുതവണ മന്ത്രിയുമായ ചെര്‍ക്കളം ഏറെക്കാലം മുസ്ലീംലീഗ് ജില്ലാ പ്രസിഡണ്ടായിരുന്നു. സംസ്ഥാന ട്രഷറര്‍ സ്ഥാനം വഹിക്കുന്നതിനൊപ്പം നിലവില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കൂടിയാണ് ചെര്‍ക്കളം.
കാസര്‍കോട് ജില്ലയുടെ രൂപീകരണം മുതല്‍ ജില്ലയിലെ അനിഷേധ്യനേതാവാണ് ചെര്‍ക്കളം അബ്ദുള്ള.
കാസര്‍കോട് ജില്ലയുടെ രൂപീകരണം മുതല്‍ ജില്ലയിലെ അനിഷേധ്യനേതാവാണ് ചെര്‍ക്കളം അബ്ദുള്ള.
കാഞ്ഞങ്ങാട്ടെ എ.പി.അബ്ദുള്ള പ്രസിഡണ്ടും ചെര്‍ക്കളം അബ്ദുള്ള സെക്രട്ടറിയുമായുള്ളതായിരുന്നു ആദ്യത്തെ ജില്ലാ കമ്മറ്റി. എ.പി.അബ്ദുള്ളയുടെ നിര്യാണത്തിന് പിന്നാലെ കെ.എസ്.അബ്ദുള്ള ജില്ലാ പ്രസിഡണ്ടായി. കെ.എസ് ആരോഗ്യപരമായി അവശതയിലായതോടെയാണ് ചെര്‍ക്കളം പ്രസിഡണ്ടായത്. ആന്റണി മന്ത്രിസഭയിലാണ് ചെര്‍ക്കളം മന്ത്രി പദം വഹിച്ചത്. തദ്ദേശ സ്വയംഭരണമായിരുന്നു വകുപ്പ്.
No comments:
Post a Comment