കാസറകോട് : ജനങ്ങള്‍ മഴ കെടുതി മൂലം വലയുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കേണ്ട ജില്ലാ കളക്ടറെ പോലും നിയമിക്കാത്ത സര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് കളക്ടറേറ്റില്‍ പ്രവാസി കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറുടെ ചേമ്പറിനു മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി.[www.malabarflash.com]
പ്രകൃതിക്ഷോഭത്താലും, രോഗത്താലും, കുടിവെള്ളമില്ലാതെയും കഷ്ടപ്പാടിലായ ജനങ്ങള്‍ക്ക് ദുരിതാശ്വാസം എത്തിക്കുന്നതില്‍ പോലും പരാജയപ്പെട്ട സര്‍ക്കാര്‍ അടിയന്തിരമായി ജില്ലാ കളക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കുത്തിയിരുപ്പ് സമരം.
അനാഥമായ ജില്ലാ ഭരണകൂടത്തിന് അടിയന്തിരമായി മുഴുവന്‍ സമയ ഭരണാധികാരിയെ നല്‍കിയില്ലെങ്കില്‍ കളക്ടറേറ്റിനു മുന്നില്‍ അനിശ്ചിതകാല സമരാമാരംഭിക്കുമെന്ന് കുത്തിയിരുപ്പ് സമരത്തിന് നേതൃത്വം നല്‍കിയ പ്രവാസി കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത് മുന്നറിയിപ്പ് നല്‍കി.
സംസ്ഥാന ജനറല്‍ സെക്രട്ടറി നാം ഹനീഫ, സെക്രട്ടറി സിജോ ചാമക്കാല, ജില്ലാ സെക്രട്ടറിമാരായ കണ്ണന്‍ കരുവാക്കോട്, നിധീഷ് കാഞ്ഞങ്ങാട് സൗത്ത്, ഹനീഫ് ചേരങ്കൈ, കള്ളാര്‍ മണ്ഡലം പ്രസിഡണ്ട് ജോണ്‍സണ്‍, സൂരജ് തട്ടാച്ചേരി, സിദ്ദിഖ് ഒഴിഞ്ഞവളപ്പ്, പ്രസാദ് പനയാല്‍, റഹ്മാന്‍ ചൗക്കി, രാജന്‍ ഐങ്ങോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

No comments:
Post a Comment