കാഞ്ഞങ്ങാട്: മുസ്‌ലിംലീഗ് നേതാവ് ചെര്‍ക്കളം അബ്ദുല്ലയുടെ മരണത്തെ തുടര്‍ന്ന് നവമാധ്യമങ്ങളില്‍ അപവാദ പ്രചരണം നടത്തിയെന്ന പരാതിയില്‍ നാടക-സിനിമാ നടനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. ബളാലിലെ അഴീക്കോടന്‍ രാജേഷിനെതിരെയാണ് വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത്.[www.malabarflash.com]
ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണത്തോടനുബന്ധിച്ച് അദ്ദേഹത്തെ പൊതുസമൂഹത്തില്‍ അവമതിപ്പെടുത്തുംവിധം മോശമായ രീതിയില്‍ ഫേസ്ബുക്കില്‍ അപവാദപ്രചരണം നടത്തിയതിന് ഐപിസി 153, 501, 120/കെപി ആക്ട് പ്രകാരമാണ് അഴീക്കോടന്‍ രാജേഷിനെതിരെ കേസെടുത്തതെന്ന് വെള്ളരിക്കുണ്ട് സിഐ എം സുനില്‍കുമാര്‍ പറഞ്ഞു.
മുസ്‌ലിംലീഗ് ബളാല്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എന്‍ എ ലത്തീഫിന്റെ പരാതിയിലാണ് രാജേഷിനെതിരെ കേസെടുത്തത്.
ചെര്‍ക്കളം അബ്ദുല്ലയുടെ മരണത്തെ വികലമാക്കാനും വക്രീകരിക്കാനും നവമാധ്യമങ്ങളിലൂടെ ഗ്രീന്‍സ്റ്റാര്‍ വോയിസ് ചെര്‍ക്കള എന്ന വ്യാജപേരില്‍ നവമാധ്യമങ്ങളില്‍ പോസ്റ്റിട്ടവര്‍ക്കെതിരെ മുസ്‌ലിം ലീഗ് അനുകൂല നവമാധ്യമ കൂട്ടായ്മയായ ഗ്രീന്‍ ബറ്റാലിയന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പും നിയമ നടപടിക്ക് ഒരുങ്ങിയിട്ടുണ്ട്.
No comments:
Post a Comment