ചങ്ങനാശേരി: മോഷണക്കുറ്റം ആരോപിക്കപ്പെട്ട യുവാവും ഭാര്യയും വിഷംകഴിച്ചു ജീവനൊടുക്കി. ചങ്ങനാശേരി പുഴവാത് ഇല്ലന്പള്ളി വീട്ടിൽ സുനിൽ (31) ഭാര്യ രേഷ്മ (24) എന്നിവരെയാണ് വാകത്താനം കണ്ണൻചിറക്കടുത്തുള്ള പാണ്ടൻചിറയിലെ വാടക വീട്ടിൽ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു സംഭവം.[www.malabarflash.com]
ഞങ്ങൾ വിഷം കഴിച്ചു മരിക്കുകയാണ് എന്നു സുനിൽ പാണ്ടൻചിറയിൽ താമസിക്കുന്ന സഹോദരൻ അനിലിനെ ഫോണിൽ വിളിച്ചുപറഞ്ഞു. അനിൽ ഓടിയെത്തി വീടുതുറന്നു നോക്കിയപ്പോഴാണ് ഇരുവരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻതന്നെ അനിൽ വാകത്താനം പോലീസിൽ എത്തി വിവരം അറിയിച്ചു.
എസ്ഐ അഭിലാഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടനെത്തി അനിലിന്റെയും നാട്ടുകാരുടെയും സഹായത്തോടെ സുനിലിനെ പോലീസ് ജീപ്പിലും രേഷ്മയെ അനിൽ എത്തിയ കാറിലും ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ചങ്ങനാശേരി താലൂക്കിൽ യുഡിഎഫും ബിജെപിയും ഹർത്താലിന് ആഹ്വാനം ചെയ്തു.
സുനിൽ ഹിദായത്ത് നഗറിലുള്ള അഭിഭാഷകനും സിപിഎം അംഗവും ചങ്ങനാശേരി നഗരസഭയിലെ 26-ാംവാർഡ് കൗണ്സിലറുമായ ഇ.എ.സജികുമാറിന്റെ വീടിനോടു ചേർന്നുള്ള സ്വർണപ്പണിശാലയിൽ പന്ത്രണ്ട് വർഷമായി സ്വർണപ്പണി ചെയ്തുവരികയായിരുന്നു. ചെങ്ങന്നൂർ സ്വദേശിയായ മറ്റൊരാളും ഇവിടെ സ്വർണപ്പണി ചെയ്തിരുന്നു. പണിയാൻ ഏല്പിച്ചിരുന്ന സ്വർണത്തിന്റെ കാര്യത്തിൽ കണക്കിലും തൂക്കത്തിലും വ്യത്യാസം വന്നതോടെ സജികുമാർ കണക്കും തൂക്കവും പരിശോധിച്ചതായി പറയുന്നു. തൂക്കത്തിൽ 400 ഗ്രാം സ്വർണത്തിന്റെ കുറവ് കണ്ടെത്തി. ഇതു സജികുമാർചോദ്യം ചെയ്തു. തുടർന്നു കഴിഞ്ഞ മൂന്നിനു സ്വർണം നഷ്ടപ്പെട്ടതായി കാണിച്ച് സജികുമാർ പോലീസിൽ പരാതി നല്കി.
പോലീസ് ഇരുവരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യംചെയ്തിരുന്നു. 400 ഗ്രാം സ്വർണം എടുത്തെന്നും ഇതിന്റെ തുകയായ എട്ടു ലക്ഷം രൂപ ബുധനാഴ്ച വൈകുന്നേരത്തിനകം നൽകാമെന്നും ഇവർ പോലീസിനോടു സമ്മതിച്ചിരുന്നതായും പോലീസ് പറയുന്നു.
എന്നാൽ, രാവിലെ പതിനൊന്നോടെ പാണ്ടൻചിറയിലെ വീട്ടിലെത്തിയ സുനിലും രേഷ്മയും വീടിന്റെ കതകടച്ചു. സഹോദരൻ അനിൽ ഉച്ചകഴിഞ്ഞ് 2.45ന് എത്തിയപ്പോഴാണ് വിവരം നാട്ടുകാരറിഞ്ഞത്.

കഴിഞ്ഞ മൂന്നു വർഷമായി അനിലിന്റെ പാണ്ടൻചിറയിലെ വീട്ടിലാണ് സുനിൽ താമസിച്ചിരുന്നത്. ഒരു വർഷം മുന്പാണ് സുനിൽ ചെങ്ങന്നൂർ സ്വദേശിയായ രേഷ്മയെ വിവാഹം ചെയ്തത്. 22 ദിവസം മുന്പാണ് ഇവർ വാടക വീട്ടിലേക്കു മാറിയത്.
സുനിലിനെ പോലീസ് ക്രൂരമായി മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി സുനിൽ പറഞ്ഞെന്ന് ബന്ധുക്കൾ ആരോപിച്ചു. സജികുമാറാണ് തങ്ങളുടെ മരണത്തിനു കാരണക്കാരനെന്നു തുടങ്ങുന്ന ഒരു പേജിലുള്ള ആത്മഹത്യാക്കുറിപ്പ് പോലീസിനു ലഭിച്ചിച്ചുണ്ട്.
അതേ സമയം ചങ്ങനാശേരി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ ഷെമീർ ഖാനെ സൈബർ സെല്ലിലേക്കു സ്ഥലം മാറ്റിയതായി കോട്ടയം ജില്ലാ പോലീസ്മേധാവി ഹരിശങ്കർ അറിയിച്ചു. കോട്ടയം ഡിസിആർബി ഡിവൈഎസ്പി പ്രകാശൻ പടന്നയിലിനു കേസിന്റെ അന്വേഷണ ചുമതല നൽകി.

No comments:
Post a Comment