ഉദുമ: കെഎസ്‌ടിപി പാതയിലെ ഉദുമ ടൗൺ വികസനവുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തുന്ന കള്ളപ്രചാരണങ്ങൾക്കെതിരെ സിപിെഎ എം പൊതുയോഗം നടത്തി.[www.malabarflash.com]
ഉദുമ ടൗണിൽ കെ കുഞ്ഞിരാമൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. മധുമുതിയക്കാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി കുഞ്ഞിരാമൻ, ഏരിയാ സെക്രട്ടറി കെ മണികണ്‌ഠൻ, ലോക്കൽ സെക്രട്ടറിമാരായ എം കെ വിജയൻ, വി ആർ ഗംഗാധരൻ, രമേശൻ കൊപ്പൽ എന്നിവർ സംസാരിച്ചു.
പാലക്കുന്ന് കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനത്തിൽ ഉദുമ, പാലക്കുന്ന്, ബാര ലോക്കൽകമ്മിറ്റികളിലെ നൂറുകണക്കിന് പ്രവർത്തകർ അണിനിരുന്നു.
കെഎസ്‌ടിപി റോഡ് വികസനത്തിന് ഉദുമ ടൗണിലെ ഭാസ്‌കര കുന്പള സ്‌മാരക ബസ് കാത്തിരിപ്പ് കേന്ദ്രം തടസമാണെന്നും അത് പൊളിക്കാത നാടിന്റെ വികസനം അട്ടിമറിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞ ദിവസം യുഡിഎഫ് റോഡ് ഉപരോധിച്ചിരുന്നു. റോഡ് വികസനത്തിന് ബസ് കാത്തിരിപ്പ് ഷെഡ് തടസമാണെങ്കിൽ അത് പൊളിക്കുന്നതിന് സിപിഐ എം എതിരല്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ടൗൺ വികസനത്തിന് ഈ ഷെഡ് പൊളിക്കേണ്ടതാണെന്ന് കാണിച്ച് കെഎസ്‌ടിപി അധികൃതർ ഇതുവരെ ഒരു മാസ്‌റ്റർ പ്ലാനും തയ്യാറാക്കി സിപിഐ എമ്മിനെ സമീപിച്ചിട്ടില്ല. കെഎസ്‌ടിപി റോഡ് വികസനത്തിന്റെ അപാകതകൾ ചൂണ്ടിക്കാട്ടി സിപിഐ എം ഇതിനകം നിരവധി സമര പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഈ ഘട്ടങ്ങളിലൊന്നും പ്രതീകരിക്കാതെ യുഡിഎഫ് ഒരു രാഷ്‌ട്രീയ വിഷമായി മാത്രമാണ് ഭാസ്‌കര കുന്പള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പ്രശ്‌നം ഉയർത്തി സിപിഐ എമ്മിനെതിരെ തിരിയുന്നത്. കെഎസ്‌ടിപി റോഡിന് നേരെത്ത അക്വയർ ചെയ്‌ത സ്ഥലം പെടുന്ന ഉദയമംഗലം റോഡിന് സമീപത്തെ കോൺഗ്രസ് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രവും ഉദുമ ടൗണിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടവുമുണ്ട്. എന്നാൽ യുഡിഎഫ് ഭരണകാലത്ത് രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് കെഎസ്‌ടിപി ഉദ്യോഗസ്ഥരുമായി ഇടപെട്ട് അത്‌പൊളിക്കാതിരിക്കാനാണ് അവർ ശ്രമിച്ചത്.
മേൽപറന്പ്, പാലക്കുന്ന് ടൗണുകൾ പോലെ വീതി കൂടിയ നാലു വരിപ്പാതയും ഡിവൈഡർ ഉൾപെടെയുള്ള സംവിധാനവും ഉദുമയിൽ നേരത്തെ വരേണ്ടിയിരുന്നതിന് തടസമുണ്ടാക്കിയത് യുഡിഎഫിന്റെ ഇടപെടൽ കൊണ്ടുമാത്രമാണ്. ഇവർ ഇപ്പോൾ നടത്തുന്ന സമരവും കുപ്രചരണങ്ങളാണെന്ന് ജനങ്ങളെ അറിയിക്കാനാണ് സിപിഐ എം പൊതുയോഗം സംഘടിപ്പിച്ചത്.
മേൽപറന്പ്, പാലക്കുന്ന് ടൗണുകൾ പോലെ വീതി കൂടിയ നാലു വരിപ്പാതയും ഡിവൈഡർ ഉൾപെടെയുള്ള സംവിധാനവും ഉദുമയിൽ നേരത്തെ വരേണ്ടിയിരുന്നതിന് തടസമുണ്ടാക്കിയത് യുഡിഎഫിന്റെ ഇടപെടൽ കൊണ്ടുമാത്രമാണ്. ഇവർ ഇപ്പോൾ നടത്തുന്ന സമരവും കുപ്രചരണങ്ങളാണെന്ന് ജനങ്ങളെ അറിയിക്കാനാണ് സിപിഐ എം പൊതുയോഗം സംഘടിപ്പിച്ചത്.
No comments:
Post a Comment