Latest News

അവധിദിനത്തിലും പ്രവർത്തനനിരതരായി എൻ എസ്‌ എസ്‌ വളണ്ടിയർമാർ

ഉദുമ: അവധി പ്രഖ്യാപിച്ചതറിയാതെ രാവിലെ 9 മണിക്കു പതിവുപോലെ സ്കൂളിൽ എത്തിയ കുട്ടികൾ പലരും തിരിച്ചുപോയെങ്കിലും ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ എൻ എസ്‌ എസ്‌ വളണ്ടിയർമാർ ഈ അവധി അവരുടെ കപ്പകൃഷിക്ക്‌ വേണ്ടി വിനിയോഗിച്ചു.[www.malabarflash.com]

സ്കൂളിലെ പരിമിതമായ സ്ഥലത്തു കപ്പകൃഷിക്ക്‌ തുടക്കം കുറിക്കുകയും, നിലവിലുള്ളവയുടെ വിളവ്‌ എടുക്കുകയും ചെയ്തു. സ്കൂൾ പരിസരം ശുചീകരിക്കുകയും ചെയ്ത്‌ കുട്ടികൾ ഉച്ചയോടെ വീടുകളിലേക്കു മടങ്ങി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.