Latest News

ഡൽഹി കൂട്ടമരണത്തിനു പിന്നിൽ ‘ദുർമന്ത്രവാദം’

ന്യൂഡൽഹി: വടക്കൻ ഡൽഹിയിൽ ഒരു കുടുംബത്തിലെ 11 പേർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ദുർമന്ത്രവാദത്തിന്റെ സാന്നിധ്യം സംശയിച്ചു പോലീസ്.[www.malabarflash.com] 

യാതൊരു പ്രശ്നങ്ങളുമില്ലാതെ സന്തോഷത്തോടെ ജീവിച്ചിരുന്ന ഭാട്ടിയ കുടുംബത്തിനു വന്നുചേർന്ന ദുരവസ്ഥയിൽ ഞെട്ടിത്തരിച്ചിരിക്കുകയാണു സമീപവാസികൾ. കുടുംബത്തിലെ എല്ലാവരും ആത്മഹത്യ ചെയ്യാൻ യാതൊരു സാഹചര്യവുമില്ലായിരുന്നെന്നും തലേന്നു രാത്രി വരെ സന്തോഷത്തോടെ കണ്ടതാണെന്നും അയൽക്കാർ പറയുന്നു.

കുടുംബത്തിൽ ഒരു വിവാഹം നടക്കാനിരിക്കുകയായിരുന്നു. കൊല്ലപ്പെട്ട 11 പേരിൽ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നെന്ന് ദൃക്സാക്ഷി പറഞ്ഞു. ഒരാളുടെ മൃതദേഹം മാത്രമാണു നിലത്തു നിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു.

മരിച്ചവരുടെ കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങൾ കണ്ട സാഹചര്യത്തിലാണു കൊലപാതകത്തിനു പോലീസ് കേസെടുത്തത്.

കഴിഞ്ഞ 22 വർഷമായി ഡൽഹിയിലെ ബുരാരി മേഖലയിൽ ജീവിക്കുന്നവരാണു ഭാട്ടിയ കുടുംബം. ഇവർക്ക് ഒരു പലചരക്കു കടയും പ്ലൈവുഡ് സ്റ്റോറുമുണ്ട്.

കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ നാരായൺ ദേവി(77)യെയാണു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഇവരുടെ മകൾ പ്രതിഭ (57), ആൺമക്കളായ ഭവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ (ശിവം), പ്രതിഭയുടെ മകൾ പ്രിയങ്ക(33) എന്നിവരാണു കൊല്ലപ്പെട്ടത്.

പത്തു പേരുടെയും മൃതദേഹം വീടിന്റെ രണ്ടാം നിലയിൽ ഇരുമ്പുഗ്രില്ലിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. മൃതദേഹങ്ങളുടെയെല്ലാം കണ്ണു കെട്ടിയിരുന്നു. വായിൽ ടേപ്പു വച്ച് ഒട്ടിച്ചിരുന്നു. ഇവയ്ക്കു സമീപത്തു നിന്ന് ഏതാനും കുറിപ്പുകളും ലഭിച്ചിട്ടുണ്ട്. ഇതിൽ എഴുതിയിരിക്കുന്നതു പ്രകാരണമാണു മൃതദേഹങ്ങൾ കെട്ടിത്തൂക്കിയിരിക്കുന്നത്. ചില പ്രത്യേകതരം എഴുത്തും മറ്റും ഇതിൽ കണ്ടതോടെയാണു സംശയം ദുർമന്ത്രവാദത്തിലേക്കു മാറിയതെന്നു പോലീസ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.