Latest News

മതാവ് മരിച്ച് ഒരു മാസം തികയും മുമ്പ് മകനും മരണത്തിന് കീഴടങ്ങി

ഉദുമ: മതാവ് മരിച്ച് ഒരു മാസം തികയും മുമ്പ് മകനും മരണത്തിന് കീഴടങ്ങി. ഉദുമ മുക്കുന്നോത്തെ പരേതനായ എം.ബി ബീരാന്റെ മകന്‍ എം.ബി മുഹമ്മദ് കുഞ്ഞി (60) യാണ് ശനിയാഴ്ച മരണപ്പെട്ടത്.[www.malabarflash.com]

മുഹമ്മദ്കുഞ്ഞിയുടെ മാതാവ് ജൂണ്‍ ആറിന് മരണപ്പെട്ടിരുന്നു. കഴിഞ്ഞ വെളളിയാഴ്ച ജുമാ നിസ്‌കാരം നിര്‍വ്വഹിച്ച ഉടനെ തളര്‍ന്ന് വീണ മുഹമ്മദ് കുഞ്ഞി ഒരാഴ്ച കാലം മംഗുലൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: സഫിയ. മക്കള്‍: അഫ്‌സല്‍, അഫീഫ് , ആഫിയ, അഫ്രിയ.
മരുമക്കള്‍: മഹ്ജൂന പാക്യാര, മുസ്തഫ ആദൂര്‍.

സഹോദരങ്ങള്‍: എം.ബി അബ്ദുല്ലക്കുഞ്ഞി, എം.ബി ഷാഹുല്‍ ഹമീദ്, എം. ബി മുഹമ്മദ് ഷാഫി, ബീഫാത്തിമ, മൈമൂന, റുഖിയാബി

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.