മോസ്‌കോ: ഷൂട്ടൗട്ടിൽ സ്പെയിനിന്റെ കഥ കഴിഞ്ഞു. മൂന്നിനെതിരേ നാലു ഗോളിന് സ്പെയിനിനെ മറികടന്ന ആതിഥേയരായ റഷ്യ ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. സോവിയറ്റ് യൂണിയൻ റഷ്യയായതിനുശേഷം ഇതാദ്യമായാണ് ക്വാർട്ടറിലെത്തുന്നത്.[www.malabarflash.com]
ഷൂട്ടൗട്ടിൽ രണ്ട് സ്പാനിഷ് കിക്കുകളണ് റഷ്യൻ ഗോളി അക്കിൻഫീവ് തടഞ്ഞത്. മൂന്നാമത്തെ കിക്കെടുത്ത കോക്കോയുടേയും അവസാന കിക്കെടുത്ത അസ്പാസിന്റേയും.. അഞ്ചു കിക്കുകളില്‍ മൂന്നെണ്ണം മാത്രമാണ് സ്‌പെയിന്‍ വലയിലെത്തിച്ചത്. റഷ്യ നാലെണ്ണവും വലയിലെത്തിച്ചു.
സ്പെയിനിന്റെ ഇനിയേസ്റ്റയാണ് ആദ്യം കിക്കെടുത്തത്. വല കുലുങ്ങി (1-0). റഷ്യയുടെ സ്മോളോവിന്റോവിന്റേതായിരുന്നു അടുത്ത ഊഴം. ഗോൾ. (1-1). സ്പെയിനിന്റെ രണ്ടാം കിക്കെടുത്ത പിക്ക്വെയ്ക്കും പിഴച്ചില്ല. (2-1) നിശ്ചിത സമയത്ത് സെൽഫ് ഗോളടിച്ച ഇഗ്നാസേവിച്ചിന്റേതായിരുന്നു അടുത്ത ഊഴം. അതും വലയിൽ (2-2). സ്‌പെയിനിന്റെ മൂന്നാം കിക്കെടുത്ത കോക്കോയ്ക്ക് പിഴച്ചു.വലത്തോട്ട് ചാടിയ ഗോളിയുടെ കൈയിലേയ്ക്കാണ് കോക്കെ പന്തടിച്ചത്. (2-2). ഗോളോവിൻ എടുത്ത കിക്കും വലയിൽ (2-3). സ്പാനിഷ് ക്യാപ്റ്റൻ സെർജിയോ റാമോസിന്റേതായിരുന്നു അടുത്ത ഊഴം. ക്യാപ്റ്റന് പിഴച്ചില്ല (3-3). ചെറിഷേവ് അടുത്ത കിക്കിൽ റഷ്യയെ മുന്നിലെത്തിച്ചു. (3-4). സ്പെയിനിന്റെ അഞ്ചാം കിക്കെടുത്ത ആസ്പാസിന് മുന്നിൽ ഗോളി വീണ്ടും വില്ലനായി. ഇതോടെ റഷ്യ വിജയിക്കുകയും ചെയ്തു.
നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേയ്ക്ക് നീങ്ങിയത്.

No comments:
Post a Comment