മോസ്കോ: മൂന്നു ലോകകപ്പുകളിൽ പുറത്തേക്കുള്ള നിർഭാഗ്യത്തിന്റെ വാതിൽ തുറന്ന ഷൂട്ടൗട്ട് ശാപത്തിൽനിന്ന് രക്ഷപ്പെട്ട് ഇംഗ്ലണ്ട് റഷ്യൻ ലോകകപ്പിന്റെ ക്വാർട്ടറിൽ.[www.malabarflash.com]
പൊരുതിക്കളിച്ച കൊളംബിയയെ പെനൽറ്റി ഷൂട്ടൗട്ടിൽ 4–3ന് മറികടന്നാണ് ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയത്. മുഴുവൻ സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ നിശ്ചയിക്കാൻ ഷൂട്ടൗട്ട് വേണ്ടി വന്നത്. ക്വാർട്ടറിൽ സ്വീഡനാണ് ഇംഗ്ലണ്ടിന്റെ എതിരാളി.
No comments:
Post a Comment