Latest News

മാനസികാസ്വാസ്ഥ്യമുള്ള യുവാവ് അധ്യാപികയുടെ തലയറുത്തു

ജംഷഡ്പൂർ: മാനസികാസ്വാസ്ഥ്യമുള്ള യുവാവ് അധ്യാപികയുടെ തല വെട്ടി. ജാർഖണ്ഡിലെ ശ്രായികേലാ–ഖർസ്വാൻ ജില്ലയിലെ പ്രൈമറി സ്കൂളിനു സമീപമായിരുന്നു സംഭവം.[www.malabarflash.com]

മാനസികാസ്വാസ്ഥ്യമുള്ള ഹരി ഹെമ്പറാം എന്ന യുവാവ് സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഇടയിൽ സുക്രാ ഹേസ എന്ന അധ്യാപികയെ വീട്ടിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി വാളുപയോഗിച്ചു തലയറുക്കുകയായിരുന്നു.

ഇതിനു ശേഷം അറുത്ത തലയുമായി അ‍ഞ്ചു കിലോമീറ്ററോളം വനത്തിനുള്ളിലേക്കു ഓടിയ ഹരിയെ നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും കൈയ്യിലുള്ള വാളു വീശിയതിനാൻ പ്രതിയുടെ സമീപം എത്താൻ സാധിച്ചില്ല. പിന്നീട് പോലീസ് എത്തി ബലംപ്രയോഗിച്ചാണ് പ്രതിയെ അറസ്റ്റു ചെയ്തു. 

സംഭവത്തെ തുടർന്നു പ്രദേശത്ത് ഏറെനേരം ആക്രമണ ഭീതി നിലനിന്നിരുന്നു. ആക്രമണ പ്രവണത പ്രകടിപ്പിക്കുന്ന ഹരിയെ ജംഷഡ്പൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.