Latest News

അപകടം വരുത്തിയ വാഹനം തിരഞ്ഞുപോയ യുവാവ് കാർ പോസ്റ്റിലിടിച്ചു മരിച്ചു

കൊല്ലം: അർധരാത്രി അപകടം വരുത്തിയ വാഹനത്തെ തിരഞ്ഞുപോകുന്നതിനിടെ കാർ വൈദ്യുതി തൂണിൽ ഇടിച്ചുമറിഞ്ഞു യുവാവ് മരിച്ചു. ചാത്തന്നൂർ ആദിച്ചനല്ലൂർ കുമ്മല്ലൂർ എംഎആർ ഫുഡ് ഉടമ കെട്ടിടത്തിൽ ഷെജിൻ (26) ആണു മരിച്ചത്.[www.malabarflash.com]

ഞായറാഴ്ച പുലർച്ചെ രണ്ടോടെ ആദിച്ചനല്ലൂർ പഞ്ചായത്ത് ഓഫിസിനു സമീപമാണ് അപകടം. പരേതനായ നുജുമുദ്ദീന്റെയും ബിജിയുടെയും മകനാണ്.

ബിസിനസ് ആവശ്യത്തിന് എറണാകുളത്തു പോയ ശേഷം രണ്ടു കാറുകളിലായി വീട്ടിലേക്കു മടങ്ങുകയായിരുന്നു ഷെജിനും കുടുംബാംഗങ്ങളും. ഷെജിൻ കാറിൽ ഒറ്റയ്ക്കായിരുന്നു. മറ്റുള്ളവർ പിന്നാലെയും. ആദിച്ചനല്ലൂർ പഞ്ചായത്ത് ഓഫിസിനു സമീപം ഇറച്ചിക്കോഴിയുമായി എത്തിയ ലോറി റോഡിൽ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടു ഷെജിൻ കാർ നിർത്തി. അപകടം വരുത്തിയ ടോറസ് ലോറി ഇത്തിക്കര ഭാഗത്തേക്ക് ഓടിച്ചുപോയെന്നു സ്ഥലത്ത് ഉണ്ടായിരുന്നവർ അറിയിച്ചു.

ഈ വാഹനം കണ്ടെത്തുന്നതിനായി കാർ തിരിച്ചു ഷെജിൻ ഇത്തിക്കര ഭാഗത്തേക്കു പോയി. ഷെജിനു പിന്നാലെ കാറിലെത്തിയ ബന്ധുക്കൾ ചരിഞ്ഞ ലോറി ഉയർത്താൻ സഹായിച്ചു.
ഏറെ സമയം കഴിഞ്ഞിട്ടും ഷെജിൻ മടങ്ങിവരാത്തതിനെ തുടർന്നു ബന്ധുക്കൾ തിരക്കിപ്പോയപ്പോഴാണു വൈദ്യുതിതൂണിൽ ഇടിച്ചു കാർ മറിഞ്ഞ നിലയിൽ കാണുന്നത്. വൈദ്യുതി തുൺ ഒടിഞ്ഞു കമ്പികൾ പൊട്ടിയിരുന്നു.

പരുക്കേറ്റ ഷെജിനെ ആദ്യം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീടു കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാവിലെ മരിച്ചു. ഹിസാനയാണു ഭാര്യ. സഹോദരങ്ങൾ: ഷെഫിൻ, ഷെഹിൻ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.