കണ്ണൂര്‍: സ്വര്‍ണപ്രശ്‌നം നടത്തിത്തരാമെന്നും അതിനായി അഡ്വാന്‍സായി നൂറുഗ്രാം സ്വര്‍ണവും രണ്ട്ലക്ഷം രൂപയും ഗുജറാത്ത് ആനന്ദിലുള്ള വ്യവസായികളായ മനോജ് ഡി പഡ്‌ഗേകര്‍, രതീഷ് കുമാര്‍ എന്നിവരില്‍ നിന്ന് വാങ്ങി മുങ്ങിയ കണ്ണൂര്‍ കണ്ണാടിപ്പറമ്പിലെ ചന്ദ്രഹാസന്‍ ജ്യോത്സ്യന്‍, സഹായിയ ഇരിട്ടി സ്വദേശി ഗംഗാധരന്‍ ജ്യോത്സ്യന്‍ ഇവരുടെ ഡ്രൈവര്‍ പഴയങ്ങാടി സ്വദേശി മഹേഷ് എന്നിവര്‍ക്കെതിരെ ആനന്ദ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.[www.malabarflash.com]
സ്വര്‍ണപ്രശ്‌നത്തില്‍ പൂജക്ക് ധാരാളം സ്വര്‍ണപാത്രങ്ങളും സ്വര്‍ണപ്രതിമകളും ആവശ്യമുണ്ടെന്നും അതിനായി 200 ഗ്രാം സ്വര്‍ണവും അഞ്ച്‌ലക്ഷം രൂപയും വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇത്രയധികം തരാനാവില്ലെന്നും പറഞ്ഞ് നൂറുഗ്രാം സ്വര്‍ണവും രണ്ട്ലക്ഷം രൂപയും നല്‍കുകയുണ്ടായി.
രണ്ടുമാസം കൊണ്ട് തിരിച്ചുവന്ന് സ്വര്‍ണപ്രശ്‌നം നടത്തിത്തരാമെന്ന് പറഞ്ഞ് പോയ ജ്യോത്സ്യന്‍മാര്‍ പിന്നീട് തിരിച്ചുവന്നില്ല. പലതവണ ഫോണ്‍ മുഖേനയും ഇ മെയില്‍ സന്ദേശം മുഖേനയും അറിയിച്ചിട്ടും പല ഒഴിവുകളും പറയുകയാണുണ്ടായത്. ജ്യോത്സ്യന്‍മാര്‍ പറഞ്ഞതുപ്രകാരം പലതവണ ട്രെയിന്‍ടിക്കറ്റും ഫ്‌ളൈറ്റ് ടിക്കറ്റും ബുക്ക്‌ചെയ്തിട്ടും വരാതെ കബളിപ്പിക്കുകയും അതില്‍കൂടി വലിയ തുക നഷ്ടമാവുകയുമുണ്ടായി.
ഗുജറാത്തിലെ പലരില്‍ നിന്നും ഇത്തരത്തില്‍ ഭീമമായ തുകയും സ്വര്‍ണവും ഇവര്‍ വാങ്ങി കബളിപ്പിച്ചിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നുണ്ട്. കണ്ണൂര്‍ കണ്ണാടിപ്പറമ്പ് ധര്‍മ്മശാസ്താ ക്ഷേത്രത്തിന് സമീപമാണ് ചന്ദ്രഹാസന്‍ ജ്യോത്സ്യന്റെ താമസം. മുംബൈയിലും കണ്ണൂര്‍ ബസ് സ്റ്റാന്റിലും തെരുവ് കച്ചവടം നടത്തലായിരുന്നു ചന്ദ്രഹാസന്റെ ആദ്യതൊഴില്‍. പിന്നീട് പെട്ടെന്നാണ് ജ്യോത്സ്യനായി മാറിയത്.
ഇരിട്ടി സ്വദേശിയായ ഗംഗാധരന്‍ ജ്യോത്സ്യന്‍ ഇയാളുടെ സഹായിയും സന്തതസഹചാരിയുമാണ്. ഇവര്‍ മന്ത്രവാദവും കൂടോത്രവും നടത്തി ഭീമമായ തുക കൈപ്പറ്റിയിട്ടുണ്ട്.
വാപ്പിയിലുള്ള ഒരു മലയാളി സുഹൃത്താണ് ഇവര്‍ക്ക് ഗുജറാത്തിലെ പലരേയും പരിചയപ്പെടുത്തിക്കൊടുക്കുന്നത്.
ഈ രണ്ട് ജ്യോത്സ്യന്‍മാര്‍ക്കും കണ്ണൂര്‍ ബസ് സ്റ്റാന്റിന് സമീപത്തെ ജ്യോതിഷം പഠിപ്പിക്കാനെന്ന വ്യാജേന ഒരു ഇടത്താവളമുണ്ട്. ആനന്ദ് മജിസ്‌ട്രേറ്റ് കോടതി കേസന്വേഷണ സ്ഥലം ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്. പ്രതികള്‍ നേരിട്ട് കോടതി മുഖേന ഹാജരായില്ലെങ്കില്‍ കേരളാപോലീസുമായി ബന്ധപ്പെട്ട് ഉടന്‍ അറസ്റ്റുണ്ടാകുമെന്ന് പറയുന്നു.
No comments:
Post a Comment