Latest News

നാലാം വർഷവും പാടശേഖരം പാഠശാലയാക്കി ഉദുമയിലെ കുട്ടികള്‍

ഉദുമ: തുടർച്ചയായ നാലാം വർഷവും പാടശേഖരം പാഠശാലയാക്കി ഉദുമ ഗവ.ഹയർസെക്കന്‍ഡറി എൻ. എസ്‌. എസ്‌. വിദ്യാർഥികൾ. സ്കൂളിൽ നിന്നു മൂന്ന് കിലോമീറ്റർ അകലെയുള്ള മാങ്ങാട്‌ പാടശേഖരത്തിലെ ഒരേക്കറോളo സ്ഥലത്താണ് ഈ വര്‍ഷവും കുട്ടികൾ നെൽകൃഷി ചെയ്യുന്നത്.[www.malabarflash.com]

ഉദുമ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എ. മുഹമ്മദാലി ഞാറു നട്ട് ഉദ്ഘാടനം ചെയ്തു.പി. ടി. എ .പ്രസിഡന്റ്‌ വി. ആർ .ഗംഗാധരൻ അധ്യക്ഷത വഹിച്ചു. 

പഞ്ചായത്ത്‌ അംഗങ്ങളായ കെ .പ്രഭാകരൻ,കെ സന്തോഷ്‌ കുമാർ,വത്സല ശ്രീധരൻ,ചന്ദ്രൻ നാലാംവാതുക്കൽ,ബീവി അഷറഫ്‌ , പ്രിൻസിപ്പാൾ പി.മുരളീധരൻ,  കോർഡിനേറ്റർ എ .വി .രൂപേഷ്‌ തുടങ്ങിയവര്‍ സംസാരിച്ചു.
പാരമ്പരാഗത കർഷകരായ കൊട്ടൻ, സുധാകരൻ എന്നിവർ കുട്ടികള്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി സഹായിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.