ഉദുമ: നിരാലംബമായ ഒരു കുടുംബത്തിന് തണലും താങ്ങുമാകാൻ ബേക്കൽ ജനമൈത്രി പോലീസ് എത്തി. തമിഴ് നാട്ടില്‍ നിന്നും വര്‍ഷങ്ങള്‍ക്കു മുമ്പ് പാലക്കുന്ന് അങ്കകളരിയിലെത്തി അധോഗതിയിലായിപ്പോയ മലരിനും മക്കൾക്കുമാണ് ബേക്കല്‍ ജനമൈത്രി പോലീസ് സഹായവുമായെത്തിയത്.[www.malabarflash.com]
പോലീസിന്റെ ഗൃഹസന്ദർശനത്തിനിടയിലാണ് ബേക്കൽ എസ്.ഐ. പി. കെ. വിനോദ്കുമാറും സംഘവും പാലക്കുന്ന് അങ്കകളരിയിലെ മലരിന്റെ(30) വീട്ടിലെത്തിയത്. ആരെയും കരയിപ്പിക്കുന്ന കാഴ്‌ച കളാണ് അവര്‍ അവിടെ കണ്ടത്. പൊട്ടി പൊളിഞ്ഞ വാതിലും അടർന്നു വീഴാറായ മൺചുമരും ഏതു നിമിഷവും വീഴുന്ന പൊട്ടിയ ഓടുകളുമായിരുന്നു വീടിന്റേത്. രാത്രി യിൽ സാമൂഹ്യവിരുദ്ധരുടെ ശല്യവുമുണ്ട്. മഴ പെയ്യുമ്പോൾ ചോരാത്ത ഒരു സ്ഥലം വീട്ടിലില്ല. നിന്നാണ് നേരം വെളുപ്പിക്കാറെന്നുയുവതിപോലീസിനോടു പറഞ്ഞു .
മലരിനറെ ഭർത്താവ് മുരുകൻ മരിച്ച ശേഷം അഞ്ച് മക്കളോടൊപ്പം കഴിയുന്നത് ഈ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വാടക കെട്ടിടത്തിലാണ്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലിരിക്കെ അഞ്ചു മാസം മുമ്പാണ് മുരുകൻ ബാത്ത് റൂമിൽ വീണ് മരിച്ചത്. അതോടെ മലരിന്റെ സ്വപ്നങ്ങളും തകർന്നു.
മലരിന്റെ രണ്ടു കുട്ടികൾ എൽ.കെ.ജി.യിൽ പഠിക്കുന്നു. മൂന്നര വയസുള്ള രണ്ട് ഇരട്ടക്കുട്ടികളും മറ്റൊരു കുട്ടിയുമുണ്ട്. ഇത്രയും ചെറിയ കുട്ടികളെ നോക്കേണ്ടതിനാൽ മലരിന് പണിക്ക് പോകാനും കഴിയുന്നില്ല. വീടിന് 1500 രൂപയാണ് മാസ വാടക നൽകുന്നത്. ഭർത്താവ് മരിക്കുന്നത് വരെ വാടക കൃത്യമായി നൽകിയിരുന്നു. വരുമാനമില്ലാതായതോടെ വാടക നൽകാത്തതിനാൽ ഉടമസ്ഥൻ ഇറങ്ങാൻ ആവശ്യപ്പെട്ടു. എവിടെ പോകുമെന്ന് അറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് ബേക്കൽ പോ ലീസും ജനമൈത്രി സമിതി അംഗങ്ങളും വീട്ടിലെത്തിയത്.
അഭിമാനിയായിരുന്ന മുരുകൻ പണിയെടുത്ത് മിച്ചം വച്ച തുകയും ഉള്ള താലിമാല വിറ്റും ബാങ്കിൽ നിന്നും കടമെടുത്തും നാട്ടുകാരിൽ നിന്ന് കടം വാങ്ങിയും 3,60,000 രൂപ കൊടുത്ത് വീട് വയ്ക്കുന്നതിനായി മൂന്ന് സെന്റ് ഭൂമി വാങ്ങിയിരുന്നു. മുരുകൻ പോയതോടെ ബാങ്ക് ലോണും നാട്ടുകാർക്ക് നൽകാനുള്ള കടവും കാരണം എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങുകയാണ് മലർ.
ജനമൈത്രി സമിതി അംഗങ്ങളായ വിജയലക്ഷ്മിയുടെയും ഉഷയുടെയും പിന്തുണ ഇല്ലായിരുന്നുവെങ്കിൽ താൻ ആത്മഹത്യ തിരഞ്ഞെടുത്തെനേ എന്നു മലർ പോലീസിനോടു പറഞ്ഞതോടെ എസ്.ഐ.യും സംഘവും അടിയന്തിരമായി ഇട പെടുകയായിരുന്നു.
പൊളിഞ്ഞ് വീഴാറായ വീട്ടിൽ നിന്ന് അടുത്തുള്ള മറ്റൊരു വീട്ടിലേക്ക് മലരിനെയും കുട്ടികളെയും പോലീസ് മാറ്റി. വീടിനായി പഞ്ചായത്ത് നാലുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വീട് പൂർത്തിയാക്കാൻ ഇതു തികയില്ലെന്നു തിച്ചറിഞ്ഞ പോലീസ്. ജനകീയ കമ്മിറ്റി രൂപവത്കരിച്ചു മുരുകന്റെ സ്വപ്നമായ വീട് നിർമിക്കാമെന്നും, മലരിനും കുട്ടികൾക്കും സംരക്ഷണം നൽകുമെന്ന് ഉറപ്പും നൽകിയാണ് പോലീസും ജനമൈത്രി സമിതി അംഗങ്ങളും മടങ്ങിയത്.
നാട്ടുകാരുടേയും മറ്റ് മനുഷ്യ സ്റ്റേഹികളുടേയും പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബേക്കൽ എസ്‌ഐ പി കെ വിനോദ്കുമാർ പറഞ്ഞു. ബീറ്റ് ഓഫീസറായ എസ്‌ഐ സുരേഷ് കുമാർ, ജനമൈത്രി സമിതി അംഗങ്ങളായ ഹസ്സൻകുട്ടി, വിജയലക്ഷ്മി, ഉഷ എന്നിവരും കൂടെയുണ്ടായിരുന്നു.
No comments:
Post a Comment