ന്യൂഡല്‍ഹി: ഫീസ് കൊടുക്കാത്തതിനു വിദ്യാര്‍ഥികളോടു പ്രതികാരം ചെയ്ത് സ്‌കൂള്‍ അധികൃതര്‍. ഡല്‍ഹിയിലെ ഹൗസ് ഖാസിയിലെ ഒരു കിന്റര്‍ഗാര്‍ഡന്‍ സ്‌കൂളിലാണ് സംഭവം. ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ പതിനാറു പെണ്‍കുട്ടികളെയാണ് സ്‌കൂളില്‍ പൂട്ടിയിട്ടത്.[www.malabarflash.com]
രാവിലെ ഏഴര മുതല്‍ ഉച്ചയ്ക്കു പന്ത്രണ്ടര വരെ സ്‌കൂളിലെ ബേസ്‌മെന്റില്‍ വിദ്യാര്‍ഥികളെ പൂട്ടിയിടുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. പൊള്ളുന്ന ചൂടില്‍ യാതൊരു ദയയുമില്ലാതെ വിദ്യാര്‍ഥികളെ നിര്‍ത്തിയിരിക്കുകയായിരുന്നു. പലരും ദാഹിച്ചും വിശന്നും കരയുകയായിരുന്നുവെന്നും അവര്‍ പറയുന്നു.
'' ഫീസ് കൊടുത്തില്ലെന്ന കാരണത്താല്‍ കുട്ടികളെ ബേസ്‌മെന്റില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഞാന്‍ ഫീസ് അടച്ചിരുന്നതാണ്, എന്നിട്ടും എന്റെ മകളെയും ശിക്ഷിച്ചു. വിശന്നും ദാഹിച്ചും ചൂടത്ത് തളര്‍ന്നിരുന്നു കുട്ടികള്‍. ഫീസ് അടച്ചതിന്റെ രേഖകള്‍ കാണിച്ചപ്പോള്‍ പോലും പ്രിന്‍സിപ്പാള്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായില്ല.''- കുട്ടികളിലൊരാളുടെ രക്ഷിതാവായ സിയാ ഉദ് ദീന്‍ പറഞ്ഞു.
വിഷയത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 75 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

No comments:
Post a Comment