ഇടുക്കി: കിണറ്റിൽ വീണു ചരിഞ്ഞ കാട്ടാനയെ ഉയർത്താനെത്തിയ എക്സ്കവേറ്റർ മറിഞ്ഞ് യുവാവ് മരിച്ചു. കാട്ടാന തകർത്ത വീടിന്റെ ഉടമ കൈതപ്പാറ കുളമ്പേൽ ജോസഫിന്റെ സഹോദരൻ കുളമ്പേൽ ചാക്കോയുടെ മകൻ ജ്യോബിഷ് ചാക്കോ (28) ആണ് മരിച്ചത്.[www.malabarflash.com]
ഞായറാഴ‌്ച രാത്രി ഉണ്ടായ അപകടത്തിൽ സമീപവാസികളായ അഞ്ച്പേർക്കു പരിക്കേറ്റു. ദുർഘട റോഡിലൂടെ ജെസിബി കടന്ന‌് പോകുമ്പോഴാണ‌് അപകടം.
എസ്‌എഫ്‌ഐ കരിമണ്ണൂർ മുൻ ഏരിയ സെക്രട്ടറിയാണ‌് ജ്യോബിഷ‌്.
കഞ്ഞിക്കുഴി പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് കൈതപ്പാറ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് കാട്ടാനക്കൂട്ടം നാശം വിതച്ചത്. ഇതിനിടെ കുളമ്പേൽ മാത്യുവിന്റെ കിണറ്റിൽ ആന തലകുത്തി വീഴുകയായിരുന്നു.
ഞായറാഴ്ച പുലർച്ചെ തൊട്ടടുത്ത കൊളമ്പേൽ ജോസഫിന്റെ പുരയിടത്തിലെ കൃഷികൾ നശിപ്പിച്ച ആന ജോസഫിന്റെ വീടും തകർത്തിരുന്നു. വീട്ടിൽ തനിച്ചുണ്ടായിരുന്ന ജോസഫ് ഓടി രക്ഷപ്പെടുകയായിരുന്നു.
വീട് തകർത്തശേഷം ആന കാട്ടിലേക്ക് പോയെന്നാണ‌് കരുതിയത്.
ഞായറാഴ്ച രാവിലെയാണ് കിണറ്റിൽ തുമ്പിക്കൈ കുത്തി വീണനിലയിൽ ആനയുടെ ജഡം കണ്ടത്.

No comments:
Post a Comment