Latest News

യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുങ്ങിയ പ്രതി 4 വർഷം കഴിഞ്ഞ് മുംബൈയിൽ പിടിയിൽ

ആലപ്പുഴ: യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ പോലീസിനെ വെട്ടിച്ചു നാലു വർഷമായി മുംബൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. കടക്കരപ്പള്ളി കളരിത്തറ ബിനീഷിനെയാണു (43) കുത്തിയതോട് പോലീസ് മുംബൈയിൽ നിന്നു പിടികൂടിയത്.[www.malabarflash.com]

2014ൽ ആണു സംഭവം. ഭാര്യയും രണ്ടു മക്കളുമുള്ള ബിനീഷ് ചേർത്തല സ്വദേശിയായ യുവതിയെ മുംബൈയിലേക്കു തട്ടിക്കൊണ്ടു പോയെന്നാണു കേസ്.

യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്നു ബിനീഷിനെ പിടികൂടി യുവതിയെ നാട്ടിലെത്തിച്ചിരുന്നു. എന്നാൽ, റിമാൻഡ് കാലാവധിക്കു ശേഷം ബിനീഷ് മുങ്ങി.

മുബൈയിൽ പോലീസ് എത്തിയതറിഞ്ഞു വീട്ടിൽ നിന്നു മാറി റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റോപ്പിലും കഴിച്ചുകൂട്ടിയ ബിനീഷിനെ മുംബൈ കേരള കൾചറൽ സൊസൈറ്റി പ്രവർത്തകരുടെ സഹായത്തോടെയാണു പിടികൂടിയതെന്നു പോലീസ് അറിയിച്ചു.

എഎസ്ഐ ജൂഡ് ബനഡിക്ട്, സിവിൽ പോലീസ് ഓഫിസർമാരായ രതീഷ്, ഗോപകുമാർ, സുരാജ് എന്നിവർ ഉൾപ്പെട്ട സംഘമാണു പ്രതിയെ വലയിലാക്കിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.