Latest News

വിദ്യാഭ്യാസഅവാര്‍ഡ് വിതരണവും മംഗല്യനിധി ഫണ്ട് കൈമാറ്റവും നടത്തി

കാഞ്ഞങ്ങാട്: അബൂദാബി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ശാഖ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പരിധിയില്‍ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും, സ്വര്‍ണ്ണ മെഡല്‍ വിതരണവും, ശിഹാബ് തങ്ങള്‍ മംഗല്യനിധിയിലേക്കുള്ള ഫണ്ട് കൈമാറ്റവും നടത്തി.[www.malabarflash.com]

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ അബൂദാബി ശാഖ കമ്മിറ്റി ജനറല്‍ സെക്രട്ടറി സ്വാഗതം പറഞ്ഞു. സംയുക്ത ജമാഅത്ത് കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്തിന്റെ അധ്യക്ഷതയില്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെ കീഴില്‍ നടത്തി കൊണ്ടിരിക്കുന്ന മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മംഗല്യനിധിയിലേക്കുള്ള അബൂദാബി ശാഖ സമാഹരിച്ച അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ശാഖാ വൈസ് പ്രസിഡണ്ട് കെകെ സുബൈര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജിയെ ഏല്‍പിച്ചു.

തുടര്‍ന്ന് പ്രശസ്ത മോട്ടിവേഷന്‍ ട്രൈനര്‍ ഡോക്ടര്‍ നിസാം ഫലാഹ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ക്ലാസെടുത്തു.

ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു പരീക്ഷയില്‍ (കേരള സിലബസ്) ഒന്നാം സ്ഥാനം നേടിയ മദീന ഷാഹ് ആറങ്ങാടി, സി. ബി.എസ്. സി സിലബസില്‍ ഒന്നാം സ്ഥാനമുള്ള റുമൈസ തൈക്കടപ്പുറം, സി. ബി. എസ്. സി പത്താം തരം ഈമാന്‍ ഖാലിദ് തെക്കേപ്പുറം, മദ്രസ തലത്തില്‍ അഞ്ചാം തരം റുഖിയ റാഹ നോര്‍ത്ത് ചിത്താരി, ഏഴാം തരം ഫാത്തിമ അന്‍സില മാലോം, ഫാത്തിമ റജ അതിഞ്ഞാല്‍, തരം മുഹമ്മദ് മുഹ്‌സിന്‍ അബ്ദുല്‍ ബഷീര്‍ അതിഞ്ഞാല്‍ എന്നിവര്‍ക്ക് സ്വര്‍ണ മെഡല്‍ വിതരണം മെട്രോ മുഹമ്മദ് ഹാജി വിതരണം ചെയ്തു.

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെ പരിധിയില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും മൊമന്റോയും സംയുക്ത ജമാഅത്ത് ട്രഷറര്‍ പലക്കി കുഞ്ഞാഹമ്മദ് സാഹിബ് വിതരണം ചെയ്തു.

പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം മൊയ്തു മൗലവി, മുബാറക് ഹസൈനാര്‍ ഹാജി, ജാതിയില്‍ ഹസൈനാര്‍, കെ.യു ദാവൂദ് ഹാജി, ഇഞ്ചിനീയര്‍ ഷെരീഫ്, സി മുഹമ്മദ് കുഞ്ഞി, മഹമൂദ് അപ്സര, എ.വി സുബൈര്‍,സി. കെ. റഹ്മത്തുള്ള, റിയാസ് സി, എം.കെ അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു. അബൂദാബി ശാഖ ട്രഷറര്‍ എംകെ അബ്ദുറഹ്മാന്‍ ആറങ്ങാടി നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.