Latest News

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം; കാര്‍ഗോ കോംപ്ലക്‌സ് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ർ​മി​ക്കു​ന്ന അ​ത്യാ​ധു​നി​ക എ​യ​ർ കാ​ർ​ഗോ കോം​പ്ല​ക്‌​സി​ന്‍റെ നി​ർ​മാ​ണം ഒ​രു വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കും. മ​ല​ബാ​റി​ന്‍റെ എ​യ​ർ​കാ​ർ​ഗോ ഹ​ബ്ബ് എ​ന്ന നി​ല​യി​ൽ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തെ മാ​റ്റാ​നു​ള്ള സാ​ധ്യ​ത​ക​ൾ ഉ​ൾ​ക്കൊ​ണ്ടാ​ണു കാ​ർ​ഗോ കോം​പ്ല​ക്‌​സി​ന്‍റെ നി​ർ​മാ​ണം. ഇ​തു​ൾ​പ്പ​ടെ 113 കോ​ടി രൂ​പ​യു​ടെ പു​തി​യ വി​ക​സ​ന​പ​ദ്ധ​തി​ക​ളാ​ണു കി​യാ​ൽ ന​ട​പ്പാ​ക്കു​ന്ന​ത്.[www.malabarflash.com]

1.05 ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള കാ​ർ​ഗോ കോം​പ്ല​ക്‌​സി​ൽ ജ​ന​റ​ൽ കാ​ർ​ഗോ സൗ​ക​ര്യ​ത്തി​നു​പു​റ​മേ പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി, മാം​സം, മ​ത്സ്യം, പൂ​ക്ക​ൾ, മ​രു​ന്നു​ക​ൾ, സു​ഗ​ന്ധ വ്യ​ഞ്ജ​ന​ങ്ങ​ൾ എ​ന്നി​വ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തും. കൈ​ത്ത​റി, കാ​പ്പി തു​ട​ങ്ങി​യ​വ​യു​ടെ ക​യ​റ്റു​മ​തി വ​ർ​ധി​ക്കു​ന്ന​തോ​ടെ മ​ല​ബാ​റി​ലെ സാ​മ്പ​ത്തി​ക രം​ഗ​ത്തി​ന് ഉ​ണ​ർ​വാ​കും.

അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ബ്ലോ​ക്ക്, സി​ഐ​എ​സ്എ​ഫി​നു​ള്ള ബാ​ര​ക്ക് നി​ർ​മാ​ണം എ​ന്നി​വ​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 6192 സ്‌​ക്വ​യ​ർ മീ​റ്റ​റി​ൽ അ​ഞ്ചു നി​ല​ക​ളി​ലാ​യാ​ണ് സി​ഐ​എ​സ്എ​ഫ് ബാ​ര​ക്ക് നി​ർ​മി​ക്കു​ന്ന​ത്. സിം​ഗി​ൾ, ഡ​ബി​ൾ റൂ​മു​ക​ൾ, 356 കി​ട​ക്ക​ക​ളു​ള്ള ഡോ​ർ​മി​റ്റ​റി എ​ന്നി​വ​യും ഇ​തി​ലു​ണ്ട്.

സ്‌​നി​ഫ​ർ ഡോ​ഗി​നാ​യു​ള്ള കെ​ട്ടി​ട​വും ഇ​തോ​ടൊ​പ്പം നി​ർ​മി​ക്കും. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ വി​വി​ധ അ​നു​മ​തി​ക​ളും ഭാ​വി പ​ദ്ധ​തി​ക​ളും ച​ർ​ച്ച​ചെ​യ്യാ​ൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഈ ​മാ​സം 31 ന് ​ഡ​ൽ​ഹി​യി​ൽ യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും കി​യാ​ൽ അ​ധി​കൃ​ത​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.