കണ്ണൂര്: പന്തൽ നിർമാണത്തിനിടെ വൈദ്യുതി ലൈനിൽനിന്നും ഷോക്കേറ്റ് തൊഴിലാളി മരിച്ചു. ചേലേരി നൂഞ്ഞേരി മദ്രസയ്ക്കു സമീപം താമസിക്കുന്ന മാരാങ്കത്തു അബ്ദുൽ ഖാദർ(38) ആണ് മരിച്ചത്.[www.malabarflash.com]
പള്ളിപ്പറന്പിലെ ഒരു വീട്ടിലെ കല്യാണത്തിനായി പന്തൽ പണിയുന്നതിനിടെ സമീപത്തെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ കന്പിലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെനിന്നും പ്രഥമ ശുശ്രൂഷ്യ്ക്കു ശേഷം കണ്ണൂരിലേക്ക് കൊണ്ടുവരും വഴിയായിരുന്നു മരണം.
വിവാഹിതനാണ്. അബ്ദുൾ റഹ്മാൻ -സഫിയ ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: അഷ്റഫ്, ലത്തീഫ്, റംല, അഫ്സത്ത്.
No comments:
Post a Comment