ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാത്ത വാഹനനിര്‍മ്മാതാക്കള്‍ക്ക് സെപ്തംബര്‍ ഒന്നു മുതല്‍ നാലുചക്ര വാഹനങ്ങള്‍ വില്‍ക്കാനുള്ള അനുമതി ലഭിക്കില്ല. ഇരുചക്ര വാഹങ്ങളുടെ വില്‍പ്പനയ്ക്കുള്ള കാലാവധി അഞ്ചു വര്‍ഷവുമാണ്.[www.malabarflash.com]
ഉപഭോക്താക്കളുടെ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റിക്ക് സുപ്രീം കോടതി കമ്മിറ്റി നിര്‍ദ്ദേശ പ്രകാരമാണ് ഇന്‍ഷുറന്‍സ് കാലാവധി വര്‍ദ്ധിപ്പിച്ചത്. നിലവില്‍ കാറുകള്‍ക്ക് ഒരു വര്‍ഷവും ഇരു ചക്രവാഹനങ്ങള്‍ക്ക് മൂന്നു വര്‍ഷവുമാണ് ഇന്‍ഷുറന്‍സ് പ്രീമിയം വ്യവസ്ഥ.
എന്നാല്‍ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ മാത്രമാണ് ആളുകള്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുക്കാറുള്ളത്. പിന്നീടിത് പുതുക്കാറില്ലന്നും അമിക്കസ്‌ക്യൂറി ഗൗരവ് അഗര്‍വാള്‍ വ്യക്തമാക്കി. നിലവിലുള്ള 66 ശതമാനം വാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലായെന്നും അദ്ദേഹം വ്യക്തമാക്കി.

No comments:
Post a Comment