ഭോപ്പാൽ: മധ്യപ്രദേശിലെ ഛിംദ്വാഡ്രയിൽ കൊടുംകുറ്റവാളിയെ തെരഞ്ഞെത്തിയ പോലീസുകാരനെ ബന്ധുക്കൾ അടിച്ചുകൊന്നു. ഉംരേത്ത് പോലീസ് സ്റ്റേഷനിലെ എഎസ്ഐ ദേവചന്ദ് നാഗ്ലെയാണ് കൊല്ലപ്പെട്ടത്.[www.malabarflash.com]
ജോഹ്രി ലാൽ എന്ന കുറ്റവാളിയെ തേടി അറസ്റ്റുവാറണ്ടുമായി ജമുനിയ ജതു ഗ്രാമത്തിലേക്ക് കോൺസ്റ്റബിൾ അനിൽ കുമാറിനൊപ്പമാണ് ദേവചന്ദ് എത്തിയത്. പ്രതിയെ തെരയുന്നതിനിടെ ഒരു സംഘം ആളുകൾ ഇവരെ കൈയേറ്റം ചെയ്യുകയായിരുന്നു.
ആക്രമണത്തിൽനിന്നും അനിൽ കുമാർ രക്ഷപെട്ടു. എന്നാൽ ദേവചന്ദിനെ ആൾക്കൂട്ടം വളഞ്ഞിട്ട് മർദിച്ചു. ഗുരുതരമായി പരിക്കേറ്റ ദേവചന്ദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

No comments:
Post a Comment