Latest News

കണ്ണൂരിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ്സിനുമുകളിൽ മരം കടപുഴകിവീണ് ഒരാൾ മരിച്ചു: മൂന്നുപേരുടെ നില ഗുരുതരം

കണ്ണൂർ: പുതിയതെരു ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിനുമുകളിൽ മരം കടപുഴകിവീണ് ഒരാൾ മരിച്ചു. മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്.[www.malabarflash.com] 

പുതിയതെരു ഗണപതിമണ്ഡപത്തിന് സമീപത്താണ് അപകടം നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആന്ധ്രയിൽ നിന്നും കൊല്ലൂർ, ധർമ്മസ്ഥല തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് തിരിച്ച് പോകുകയായിരുന്ന ആന്ധ്രപ്രദേശ് സ്വദേശികൾ സഞ്ചരിച്ച ശ്രീലക്ഷ്മി ട്രാവൽസിന്റെ ബസ്സാണ് അപകടത്തിൽ പെട്ടത്.

ബസ് തൊഴിലാളി ആന്ധ്ര കർണ്ണൂൽ സ്വദേശി ഷീനു ( 45 ) ആണ് മരിച്ചത്.

ചൊവ്വാഴ്ച്ച പുലർച്ചെ നാലുമണിയോടെയാണ് അപകടം. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.