ഹൈദരാബാദ്: അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. ഹൈദരാബാദിന് സമീപത്തെ സെര്‍ലിംഗംപള്ളിയിലാണ് സംഭവം.[www.malabarflash.com]
ഇരുപത്തിമൂന്നുകാരനായ യുവാവും സുഹൃത്തും ഞായറാഴ്ച രാത്രി ഒരുമിച്ച് മദ്യപിച്ചിരുന്നു. അതിനു ശേഷമാണ് കൊലപാതകം നടന്നത്. കത്തി കൊണ്ട് കുത്തിയത് കൂടാതെ യുവാവ് കഴുത്തറുക്കുകയും ചെയ്തു.
യുവാവിന്റെ സഹോദരന്‍ സുഹൃത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മുറിവുകള്‍ ആഴത്തിലുള്ളവയായതിനാല്‍ മരണം സംഭവിക്കുകയായിരുന്നു.
കുത്തിയ ശേഷം യുവാവ് പോലീസ് സ്‌റ്റേഷനില്‍ സ്വയം കീഴടങ്ങി. ടാക്‌സി ഡ്രൈവറായ യുവാവ് കഴിഞ്ഞ മാസമാണ് സുഹൃത്തിന്റെ ഒളിഞ്ഞുനോട്ടം കണ്ടുപിടിച്ചത്. അതിന് പകരം വീട്ടാന്‍ അവസരം കാത്തിരുന്ന് കൊലപാതകം നടത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

No comments:
Post a Comment