ഉദുമ: തലച്ചോറിനെ ബാധിച്ച അപൂർവ രോഗത്തെ തുടർന്ന് മുബൈയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കളനാട്ടെ അലോഷ് ബ്രിട്ടോയുടെ ചികിൽസാ ധനസഹായ സ്വരൂപണത്തിനായി സ്വകാര്യ ബസുകളുടെ കാരുണ്യ യാത്ര തുടങ്ങി.[www.malabarflash.com]
പാലക്കുന്ന് കൂട്ടായ്മയുടെ സഹകരണത്തോടെയാണ് ശാന്തി, ഹുദ ബസുകൾ കാരണ്യയാത്ര തുടങ്ങിയത്. പാലക്കുന്നിൽ കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു ചെയ്തു. ഡോ. നൗഫൽ കളനാട് അദ്ധ്യക്ഷനായി. ജയാനന്ദൻ പാലക്കുന്ന് സ്വാഗതവും സി കെ കണ്ണൻ നന്ദിയും പറഞ്ഞു.
10 വയസുള്ള അലോഷ് മാസങ്ങളായി തലച്ചോറിനെ ബാധിച്ച അത്യപൂർവ്വമായ രോഗം മൂലം മാസങ്ങളായ് കിടപ്പിലായിരുന്നു. മുബൈയിലെ സ്വകാര്യാശുപത്രിയിൽ ഓഫറേഷന് വിധയമായി കിടക്കുകയാണ്. ചികിത്സക്കായി 15 ലക്ഷത്തോളം രൂപയോളം ചെലവ് വരും. അലോഷിയുടെ ദരിദ്രരായ മാതാപിതാക്കൾക്കും കുടുംബത്തിനും സാമ്പത്തികം ഒരു കീറാമുട്ടിയായിരുന്നു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ആരംഭിച്ച ചികിൽസാ സഹായ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരിച്ചു വരുകയാണ്.
കാരുണ്യ യാത്രയിൽ നിന്നും ലഭിക്കുന്ന പണം ചികിൽസാ സഹായ നിധിയിലേക്ക് നൽകും.
No comments:
Post a Comment