കാസര്‍കോട് ചൗക്കിയിലെ റജീഷിന്റെ മകന്‍ മില്‍ഹാജ് (അഞ്ച് വയസ്) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മില്‍ഹാജിന്റെ സഹോദരന്‍ റമീസ്, പിതാവ് റജീഷ് എന്നിവരെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടു പോയി. ദേശീയപാതയിലെ വലിയ കുഴിയാണ് അപകടത്തിന് കാരണമായത്.
മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന കാറും ടൂറിസ്റ്റ് ബസും ബൈക്കുകളും എതിരെ വന്ന ഒരു കാറുമാണ് അപകടത്തില്‍ പെട്ടത്. മരിച്ച മില്‍ഹാജും പിതാവും സഹോദരനും ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു.
മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന കാറും ടൂറിസ്റ്റ് ബസും ബൈക്കുകളും എതിരെ വന്ന ഒരു കാറുമാണ് അപകടത്തില്‍ പെട്ടത്. മരിച്ച മില്‍ഹാജും പിതാവും സഹോദരനും ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന മേല്‍പറമ്പിലെ അബ്ദുര്‍ റഹ്മാനിന്റെ മകന്‍ റിസ്‌വാന്‍ (24), ബന്ധു പെര്‍വാട്ടെ ഇസ്മാഈലിന്റെ മകന്‍ റഫീഖ് (38), റിസ്‌വാന്റെ സഹോദരി റുക്സാന (28), റുക്സാനയുടെ മക്കളായ ജുമാന (നാല്), ആഷിഫത്ത് ഷംന (രണ്ട്) എന്നിവര്‍ക്കും മറ്റൊരു ബൈക്കിലുണ്ടായിരുന്ന ജമാല്‍ അഹമ്മദിനും പരിക്കുണ്ട്.
ഓടിയെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ഇവിടെ വെച്ചാണ് മില്‍ഹാജ് മരിച്ചത്.
അപകടത്തെ തുടര്‍ന്ന് എറേ നേരം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
No comments:
Post a Comment