അസ്താന: മോഷണശ്രമം തടയുന്നതിനിടെ കസാഖിസ്ഥാൻ ഒളിന്പിക് മെഡൽ ജേതാവ് കുത്തേറ്റു കൊല്ലപ്പെട്ടു. 2014 സോച്ചി ഒളിന്പിക്സിൽ സ്കേറ്റിംഗിൽ വെങ്കലമെഡൽ നേടിയ ഡെനിസ് ടെൻ ആണു കൊല്ലപ്പെട്ടത്.[www.malabarflash.com]
മൂന്നു ലിറ്റർ രക്തം നഷ്ടപ്പെട്ട നിലയിലാണ് ഡെനിസിനെ ആശുപത്രിയിൽ എത്തിച്ചതെന്ന് കസാഖ് കായികമന്ത്രാലയം അറിയിച്ചു. വലതു തുടയിലേറ്റ കുത്താണു മരണകാരണമായത്.
ഡെനിസിന്റെ കാറിന്റെ കണ്ണാടി മോഷ്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണു താരത്തിനു കുത്തേറ്റതെന്നു സിറ്റി പോലീസ് അറിയിച്ചു. ടെനിസിന്റെ മരണത്തിൽ അന്താരാഷ്ട്ര സ്കേറ്റിംഗ് ഫെഡറേഷൻ അനുശോചിച്ചു.
കൊറിയൻ വംശജനായ ഡെനിസ്, അമേരിക്കൻ പരിശീലകൻ ഫ്രാങ്ക് കാരൾ, റഷ്യൻ പരിശീലക തത്യാന തരസോവ എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രശസ്തിയിലേക്ക് ഉയരുന്നത്. 2014 ഒളിന്പിക്സ് ഫൈനലിൽ വ്യത്യസ്ത തരത്തിലുള്ള ബൂട്ടുകൾ ധരിച്ച് മെഡൽ സ്വന്തമാക്കിയും ഡെനിസ് വാർത്തകളിൽ ഇടംപിടിച്ചു.

No comments:
Post a Comment