നെടുമ്പാശേരി: ചെരിപ്പിന്റെ സോളിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോഗ്രാം സ്വർണ മിശ്രിതം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി. കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗമാണ് കടത്ത് പിടികൂടിയത്.[www.malabarflash.com]
ദോഹയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊച്ചിയിൽ എത്തിയ കോഴിക്കോട് സ്വദേശിയിൽനിന്നാണ് സ്വർണം പിടിച്ചത്. ഇയാൾ ധരിച്ചിരുന്ന ചെരിപ്പിന്റെ സോൾ പൊളിച്ച് അതിനകത്താണ് സ്വർണ മിശ്രിതം ഒളിപ്പിച്ചിരുന്നത്. പരിശോധനകൾ പൂർത്തിയാക്കി പുറത്തേക്കിറങ്ങുന്നതിനിടെ സംശയം തോന്നിയതിനെതുടർന്ന് ഇയാളെ മടക്കി വിളിച്ച് വീണ്ടും നടത്തിയ പരിശോധനയിലാണ് സ്വർണ മിശ്രിതം കണ്ടെത്തിയത്.
മിശ്രിതത്തിൽ നിന്നു സ്വർണം വേർതിരിച്ചെടുക്കാൻ കസ്റ്റംസ് ലാബിലേക്ക് അയച്ചിരിക്കുകയാണ്. 30 ലക്ഷത്തോളം രൂപ വിലവരുന്ന ഒരു കിലോ സ്വർണം ഇതിനകത്ത് ഉണ്ടാകുമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ.

No comments:
Post a Comment