ബോവിക്കാനം: അഞ്ചു വയസുകാരന്റെ സന്ദർഭോചിത ഇടപെടലിൽ സമപ്രായക്കാരായ രണ്ടു കൂട്ടുകാർക്ക് പുതുജീവൻ. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് മല്ലം തൈവളപ്പിലെ അഞ്ചുവയസുകാരയ ബാസിം സമാൻ, അബ്ദുൾ ഷാമിൽ എന്നിവർ കളിച്ചുകൊണ്ടിരിക്കെ 20 അടി താഴ്ചയുള്ള കുളത്തിൽ വീണത്. [www.malabarflash.com]
കളിക്കിടെ കുളത്തിൽ വീണ പന്തെടുക്കുന്നതിടെ ഇരുവരും വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ ഒപ്പം കളിച്ചുകൊണ്ടിരുന്ന സൈനുൽ ആബിദീൻ സമീപത്തു കിടന്ന മരക്കഷണം കുളത്തിലേക്ക് നീട്ടുകയും ഇതിൽ പിടിച്ച് ഇരുവരും രക്ഷപ്പെടുകയുമായിരുന്നു.

മല്ലം വാർഡ് വികസന സമിതി തൈവളപ്പിൽ സംഘടിപ്പിച്ച അനുമോദന യോഗം കാസര്‍കോട് ഡിവൈഎസ്പി എം.വി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അനീസ മൻസൂർ മല്ലത്ത് അധ്യക്ഷത വഹിച്ചു.
കൺവീനർ ഷെരീഫ് കൊടവഞ്ചി, വേണുകുമാർ അമ്മങ്കോട്, കൃഷ്ണൻ ചേടിക്കാൽ, പ്രകാശ് റാവു, ഹമീദ് സുലൈമാൻ മല്ലം, ഷെരീഫ് മല്ലത്ത്, കുഞ്ഞി മല്ലം, ഷെഫീഖ് ആലൂർ, ബി.കെ.റംഷാദ്,ബി.കെ.ശാഫി ബോവിക്കാനം, രാജേഷ് ബാവിക്കര, അബ്ദുൾ റഹിമാൻ തൈവളപ്പ്, ബഷീർ തൈവളപ്പ്, താജുദ്ദീൻ അമ്മങ്കോട്, നസീർ, അബ്ബാസ്, ഇഖ്ബാൽഇസ്സത്ത് എന്നിവർ പ്രസംഗിച്ചു.
No comments:
Post a Comment