മലപ്പുറം: വാഹന പാർക്കിങ് സംബന്ധിച്ച തർക്കത്തെ തുടർന്ന് നടന്ന അടിപിടിയിൽ ഗൃഹനാഥൻ മരിച്ചു. അഞ്ചച്ചവിടി മൂച്ചിക്കലിലെ മാവുങ്ങൽ മൂസയുടെ മകൻ കുഞ്ഞിമുഹമ്മദ് (60) ആണ് മരിച്ചത്.[www.malabarflash.com]
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കുഞ്ഞിമുഹമ്മദിന്റെ വീട്ടിലേക്കുള്ള വഴിയിൽ, തൊട്ടടുത്ത വീട്ടിലേക്ക് വന്ന ആളുടെ കാർ പാർക്ക് ചെയ്‌തതാണ് തർക്കത്തിനു കാരണമായത്.
പരുക്കേറ്റ കുഞ്ഞിമുഹമ്മദ് പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലർച്ചെ അഞ്ചോടെ മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വൈകിട്ട് പരിയങ്ങാട് ജുമാ മസ്‌ജിദിൽ കബറടക്കി.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
ഫാത്തിമയാണ് കുഞ്ഞിമുഹമ്മദിന്റെ ഭാര്യ. മക്കൾ: അബ്‌ദുൽ അസീസ്, ഇസ്സുദ്ദീൻ, സജ്ന മോൾ. മരുമക്കൾ: സഫൂറ, ആരിഫ, ശിഹാബ്.

No comments:
Post a Comment