മലപ്പുറം: കാണാതായ സ്വകാര്യ സ്‌കൂളിലെ അധ്യാപകനായ യുവാവിന്റെ മൃതദേഹം കുന്തിപ്പുഴയില്‍ കണ്ടെത്തി. വെങ്ങാട് കീഴ്മുറി വാഴയില്‍ ആലിയുടെ മകന്‍ റഫീഖി(27)ന്റെ മൃതദേഹമാണ് ശനിയാഴ്ച വൈകിട്ട് തിരുവേഗപ്പുറ ഭാഗത്തു കണ്ടെത്തിയത്.[www.malabarflash.com]
കഴിഞ്ഞ വ്യാഴാഴ്ചയാണ് കാണാതായത്. വിവിധ സ്ഥലങ്ങളില്‍ നാട്ടുകാരും പോലീസും അന്വേഷണം നടത്തുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ പുഴയ്ക്കു സമീപം കീഴ്മുറി ഭാഗത്ത് യുവാവിന്റെ കണ്ണടയും കുടയും ചെരിപ്പുകളും കണ്ടെത്തി.
തുടര്‍ന്ന് പുഴയില്‍ ആരംഭിച്ച തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തും. സ്വകാര്യ സ്‌കൂളില്‍ അധ്യാപകനായ റഫീഖ് അവിവാഹിതനാണ്. മാതാവ്: ആയിഷ. സഹോദരങ്ങള്‍: റൈഹാനത്ത്, ഷരീഫ്, അമീര്‍.
No comments:
Post a Comment