കണ്ണൂര്‍: മട്ടന്നൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റതിന് പിന്നാലെ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റു. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം.[www.malabarflash.com]
ബിജെപി പ്രവര്‍ത്തകരായ സച്ചിന്‍, സുജി, വിജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മട്ടന്നൂര്‍ ടൗണിനടുത്ത് വെച്ച് നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. ഇതിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന ആരോപണമുണ്ടായിരുന്നു. ഇവരെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ ആക്രമണമുണ്ടായിരിക്കുന്നത്.
രണ്ട് സംഭവങ്ങളുടേയും പശ്ചാത്തലത്തില്‍ മട്ടന്നൂരില്‍ വന്‍ പോലീസ് സംഘം എത്തിയിട്ടുണ്ട്.

No comments:
Post a Comment