മങ്കട: പതിനാലുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മാതാവും കാമുകനും അറസ്റ്റിൽ. ഒാട്ടോ ഡ്രൈവറായ മങ്കട പരിയന്തടത്തിൽ സുഹൈൽ (25), കുട്ടിയുടെ മാതാവ് എന്നിവരാണ് അറസ്റ്റിലായത്. [www.malabarflash.com]
പ്രതിക്ക് പെണ്‍കുട്ടിയെ പീഡിപ്പിക്കുവാന്‍ മാതാവാണ് സഹായം ചെയ്തു കൊടുത്തുതെന്ന് വ്യക്തമായതിനെ തുടർന്നാണ് അവരെ തവനൂര്‍ മഹിളാമന്ദിരത്തില്‍ വെച്ച് മങ്കട പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ മഞ്ചേരിയിലുള്ള സ്‌പെഷ്യല്‍ പോക്‌സോ കോടതിയില്‍ ഹാജരാക്കി.
യുവാവ് ഒരു വർഷമായി പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു. പിന്നീട് കുട്ടിയുടെ അമ്മയുമായി സൗഹൃദം നടിച്ചാണ് പീഡിപ്പിച്ചത്. കുട്ടിയുടെ വീട്ടില്‍ വെച്ചും തൊട്ടടുത്ത പറമ്പില്‍വെച്ചും ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ് വിവരം പോലീസിനെ അറിയിച്ചത്. ഒാട്ടോ ഡ്രൈവറെ നേരത്തെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാൻറ് ചെയ്തിരുന്നു. കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റി

No comments:
Post a Comment