Latest News

ചെര്‍ക്കള ടൗണിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം (VIDEO)

ചെര്‍ക്കള: ചെര്‍ക്കള ടൗണിലുള്ള വൈമാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. തിങ്കളാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. സൂപ്പര്‍ മാര്‍ക്കറ്റ് കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. [www.malabarflash.com]

വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീയണച്ചുവരികയാണ്.

ഒരു വര്‍ഷം മുമ്പാണ് ഇവിടെ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. ചെര്‍ക്കള സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് സൂപ്പര്‍ മാര്‍ക്കറ്റ്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് വിവരം.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.