Latest News

മഹാരാജാസ്​ കോളജിൽ എസ്​.​എഫ്​.ഐ പ്രവർത്തകൻ കുത്തേറ്റ്​ മരിച്ചു

കൊച്ചി: എറണാകുളം മഹാരാജാസ്​ കോളജിൽ എസ്​.എഫ്​.​െഎ പ്രവർത്തകൻ കുത്തേറ്റ്​ മരിച്ചു. കോളജി​​​​​ലെ  രണ്ടാം വർഷ കെമിസ്​ട്രി വിദ്യാർഥി ഇടുക്കി മറയൂർ സ്വദേശി അഭിമന്യു(20) ആണ്​ മരിച്ചത്​.[www.malabarflash.com]

ഞായറാഴ്​ച അർധരാത്രിക്ക്​ ശേഷമുണ്ടായ സംഘർഷത്തിലാണ്​​ അഭിമന്യുവിന്​ കുത്തേറ്റത്​. എസ്​.എഫ്​.ഐ  ഇടുക്കി ജില്ലാ കമ്മിറ്റി അംഗമാണ്​ അഭിമന്യു. 

ആക്രമണത്തിൽ കോളജിലെ  രണ്ടാം വർഷ ഫിലോസഫി വിദ്യാർഥി കോട്ടയം സ്വദേശി അർജുനും (19) പരിക്കേറ്റിട്ടുണ്ട്​. ഗുരുതര പരിക്കേറ്റ ഇയാളെ എറണാകളും മെഡിക്കൽ ട്രസ്​റ്റ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച്​ അടിയന്തിര ശസ്​ത്രക്രിയക്ക്​ വിധേയനാക്കി. സംഭവവുമായി ബന്ധപ്പെട്ട്​ മൂന്ന്​ കാമ്പസ്​ പ്രഫണ്ട്​ പ്രവർത്തകരെ പോലീ സ്​ കസ്​റ്റഡിയിൽ എടുത്തു.

ഞായറാഴ്​ച വൈകീട്ട്​ പോസ്​റ്ററൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട്​ എസ്​.എഫ്​.​ഐ - കാമ്പസ്​ ഫ്രണ്ട്​ പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ്​ കൊലപാതകത്തിൽ കലാശിച്ചതെന്നാണ്​ പ്രാഥമിക നിഗമനം.

കോട്ടയം സ്വദേശികളായ ബിലാൽ, ഫാറൂഖ്​, ഫോർട്ട്​ കൊച്ചി സ്വദേശി റിയാസ്​ എന്നിവരാണ്​ പോലീസ്​ കസ്​റ്റഡിയിലുള്ളത്​. കൂടുതൽ പേർക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്​.

കൊലപാതകത്തെ തുടർന്ന്​ എസ്​.എഫ്​.ഐ സംസ്​ഥാന വ്യാപകമായി പഠിപ്പ്​ മുടക്കിന്​ ആഹ്വാനം ചെയ്​തു.

വട്ടവട കൊട്ടക്കാമ്പൂർ രണ്ടാം വാർഡിൽ സൂപ്പവീട്ടിൽ എസ്‌ ആർ മനോഹരന്റെ മകനാണ്‌ഡിവൈഎഫ്‌ഐ വട്ടവട വില്ലേജ്‌ സമ്മേളനം ഞായറാഴ്‌ച ഉദ്‌ഘാടനം ചെയ്‌തശേഷം വൈകിട്ട്‌ നാലോടെയാണ്‌ അഭിമന്യു കോളേജിലേക്ക്‌ തിരിച്ചുപോയത്‌. തിങ്കളാഴ്‌ച പരീക്ഷ ഉള്ളതിനാലാണ്‌ കോളേജിലേക്ക്‌ മടങ്ങുന്നതെന്ന്‌ സുഹൃത്തുക്കളോട്‌ പറഞ്ഞിരുന്നു. വട്ടവട സർക്കാർ സ്‌കൂളിൽനിന്ന്‌ പ്ലസ്‌ ടു പാസായതിന്‌ ശേഷമാണ്‌ മഹാരാജാസിൽ ചേർന്നത്‌. അമ്മ: ഭൂപതി. സഹോദരൻ: പരിജിത്ത്‌ ഡിവൈഎഫ്‌ഐ പ്രവർത്തകനാണ്‌. സഹോദരി: കൗസല്യ. എസ്‌എഫ്‌‌ഐ നേതാവിന്റെ മരണത്തിനെ തുടർന്ന്‌വട്ടവടപഞ്ചായത്തിൽ തിങ്കളാഴ്‌ച രാവിലെ ആറുമുതൽ വൈകിട്ട്‌ ആറുവരെ ഹർത്താൽ ആചരിക്കും

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.