കാസര്‍കോട്: രണ്ട് മക്കളെ വീട്ടില്‍ ഉപേക്ഷിച്ച് മൂന്ന് വയസ്സായ മകനെയും കൂട്ടി 22 വയസ്സുളള യുവാവിനൊപ്പം ഒളിച്ചോടിയ 32 കാരിയായ ഭര്‍തൃമതിയും കാമുകനും എറണാകുളത്ത് പിടിയിലായി.[www.malabarflash.com]
ബേവിഞ്ചയിലെ ഗള്‍ഫുകാരനായ നിസാറിന്റെ ഭാര്യ ഫാത്തിമത്ത് തസ്നി, ഇവരുടെ മൂന്ന് വയസുളള മകന്‍, ഉദുമ മുല്ലച്ചേരിയിലെ ജാഫര്‍ (22) എന്നിവരെയാണ് വിദ്യാനഗര്‍ പോലീസ് എറണാകുളത്തെ ലോഡ്ജില്‍ നിന്നും പിടികൂടിയത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ഇവരെ കാണാതായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് എറണാകുളം എം.ജി റോഡിലുളള ലോഡ്ജില്‍ വെച്ച് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ച രാത്രി വൈകി വിദ്യാനഗര്‍ സ്റ്റേഷനിലെത്തിച്ച ഇവരെ ചൊവ്വാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കും.
മാസങ്ങള്‍ക്ക് മുമ്പ് മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട ഇവര്‍ പ്രണയത്തിലാവുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11 മണിയോടെ നാല് പേജുളള കത്തെഴുതി വെച്ച് കുട്ടിയെയും കൂട്ടി വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു.
ഗോവയിലേക്ക് ജോലിക്ക് പേവുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ജാഫര്‍ ഉദുമയില്‍ നിന്ന് ഓട്ടോ പിടിച്ച് ബേവിഞ്ചയിലെത്തി തസ്‌നിയെയും കുട്ടിയെയും കൂട്ടി കാസര്‍കോട് നഗരത്തിലെത്തുകയും തീവണ്ടി മാര്‍ഗം എറണാകുളത്തേക്ക് പോവുകയായിരുന്നു.
ഗോവയിലേക്ക് ജോലിക്ക് പേവുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ജാഫര്‍ ഉദുമയില്‍ നിന്ന് ഓട്ടോ പിടിച്ച് ബേവിഞ്ചയിലെത്തി തസ്‌നിയെയും കുട്ടിയെയും കൂട്ടി കാസര്‍കോട് നഗരത്തിലെത്തുകയും തീവണ്ടി മാര്‍ഗം എറണാകുളത്തേക്ക് പോവുകയായിരുന്നു.
രണ്ടു പേരും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് എറണാകുളത്തെ വിവിധ ലോഡ്ജുകളില്‍ മാറിമാറി താമസിച്ചു വരികയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ തസ്‌നിയുടെ മൊബൈല്‍ എറണാകുളം എം.ജി റോഡിലെ ടവറിന് കീഴിലാണെന്ന വിവരം സൈബര്‍ സെല്ലിന് ലഭിച്ചതോടെയാണ് ഇവര്‍ പോലീസ് വലയിലായത്.
No comments:
Post a Comment