Latest News

എസ്.വൈ.എസ് നേതാവ് വാഹനാപകടത്തില്‍ മരിച്ചു

കുന്ദമംഗലം: എസ്.വൈ.എസ് കണിയാത്ത് യൂണിറ്റ് പ്രസിഡണ്ടും കാരന്തൂർ ഖാദിരിയ്യ മദ്രസ്സ അധ്യാപകനുമായ കുറ്റിക്കാട്ടൂർ മണ്ണുങ്ങൽ മഹമൂദ് അഹ്സനി (42) വാഹന അപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച രാവിലെ കുന്ദമംഗലം ചേരി ഞ്ചാൽ റോഡിലാണ് അപകടം. ജോലി ചെയ്യുന്ന മദ്റസയിലേക്ക് പോകുകയായിരുന്നു മഹമൂദ് അഹ്സനി.[www.malabarflash.com]

ഇദ്ദേഹം സഞ്ചരിച്ച സ്ക്കൂട്ടറിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.വാഹനം നിർത്താതെ പോയി. മർക്കസ് ശരീഅത്ത് കോളേജ് മുദരിസായിരുന്ന മർഹും ഇമ്പിച്ചാലി ഉസ്താദിന്റെ മകനാണ്.

മാതാവ്: പരേതയായ ഇയ്യാച്ചുമ്മ. ഭാര്യ: നജ്ല. മക്കൾ: ഫാത്തിമ ലിയ, ലുബാബ. സഹോദരങ്ങൾ:പരേതനായ മുഹമ്മദ് നിസാമി, അബ്ദുർ റഹ്മാൻ മുസ്ലിയാർ, അബ്ദുൽ ഖാദർ മദനി, അബ്ദുൽ കരീം മാസ്റ്റർ, അബ്ദുൽ ഗഫൂർ, ബഷീർ സഖാഫി, അഷ്റഫ് അഹ്സനി, സ്വാലിഹ് ഇർഫാനി , മറിയം, ഫാത്തിമ.

മയ്യിത്ത് പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മയ്യിത്ത് നിസ്കാരം വൈകുന്നേരം അഞ്ചിന് കുറ്റിക്കാട്ടൂർ കണിയാത്ത് ജുമാ മസ്ജിദിൽ നടക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.