Latest News

എട്ടാം തരം വിദ്യാര്‍ത്ഥിയെ കാണാതായി

കാസര്‍കോട്; സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥി വിദ്യാനഗര്‍ മുട്ടത്തൊടി ഹിദായത്ത് നഗറിലെ ഉമറിന്റെ മകന്‍ ഉനൈസി (14) നെയാണ് കാണാതായത്.[www.malabarflash.com]

വ്യാഴാഴ്ച വൈകിട്ട് 3.30 മണിയോടെ സ്‌കൂള്‍ വിട്ടിരുന്നു. പിന്നീട് കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തിവരികയാണ്. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇതേതുടര്‍ന്ന് രാത്രി വൈകി വീട്ടുകാര്‍ വിദ്യാനഗര്‍ പോലീസ് പരാതി നല്‍കിയിട്ടുണ്ട്. കുട്ടിയെകണ്ടെത്തുന്നവര്‍ പി ടി ഐ വൈസ് പ്രസിഡന്റിന്റെ 9847057495 എന്ന നമ്പറിലോ ബന്ധുക്കളുടെ 9946470853, 7025070853 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.