Latest News

അമ്മയുടെ മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടെ മകൾ മരിച്ചു

ഉദുമ: അമ്മ മരിച്ചതിന്റെ രണ്ടാം ദിവസം മകളും മരിച്ചു. ഉദുമ കൊക്കാലിലെ ടി.വി. നാരായണന്റെ ഭാര്യ കെ.മാധവിയാണ് ( 62) മരിച്ചത്. അസുഖത്തെ തുടർന്ന് കാസർകോട് ജനറൽ ആസ്പത്രിയിൽ ചികിത്സയിലായിരുന്ന മാധവി വ്യാഴാഴ്ച രാവിലെയാണ് മരണപ്പെട്ടത്.[www.malabarflash.com]

ചൊവ്വാഴ്ച ഇവരുടെ അമ്മ ചോമു അമ്മ മരണപ്പെട്ടിരുന്നു.അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടയിലാണ് മകളും മരിച്ചത്.

അച്ഛന്‍ കൊട്ടന്‍.മക്കള്‍: പ്രമീള,വാസന്തി, പ്രശാന്ത്(ഓട്ടോ ഡ്രൈവര്‍ ഉദുമ) മരുമക്കള്‍: പ്രഭാകരന്‍ പാറമ്മല്‍,മോഹനന്‍ പള്ളിപ്പുറം,റീത്ത ചേറ്റുകുണ്ട്

സഹോദരങ്ങള്‍ :നാരായണി, കുഞ്ഞിരാമൻ (സീസണ്‍), , വാസു, ജനാർദ്ദനൻ, കൃഷ്ണൻ (സിറ്റിഗോൾഡ് കാസർകോട്)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.