കൊല്ലം: വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതിക്ക് വധശിക്ഷ. കുണ്ടറ മുളവന കോട്ടപ്പുറം എ.വി സദനിൽ വർഗീസിന്റെ ഭാര്യ ആലീസിനെ (57) കൊലപ്പെടുത്തിയ കേസിൽ പ്രതി പാരിപ്പള്ളി പാമ്പുറം കോലായിൽ പുത്തൻവീട്ടിൽ ഗിരീഷിനാണ് (41) ജില്ല അഡീഷനൽ ആൻഡ് സെഷൻസ് കോടതി (നാല്) ജഡ്ജി എസ്. കൃഷ്ണകുമാർ ശിക്ഷ വിധിച്ചത്.[www.malabarflash.com]
കൊലപാതകത്തിന് വധശിക്ഷയും വീട്ടിൽ അതിക്രമിച്ചുകയറിയതിന് ജീവപര്യന്തവും മോഷണത്തിന് പത്തുവർഷം കഠിനതടവുമാണ് വിധിച്ചത്. ആറ് മാസം നീണ്ട വിചാരണക്കിടെ 23 സാക്ഷികൾക്കൊപ്പം 45 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി.
ആലീസിന്റെ മൃതദേഹം 2013 ജൂൺ 13നാണ് അഴുകിത്തുടങ്ങിയനിലയിൽ വീട്ടിൽ കണ്ടെത്തിയത്. ഭർത്താവ് വിദേശത്തായതിനാൽ ഒറ്റക്കായിരുന്നു താമസം. ജൂൺ 25ന് കുണ്ടറ പോലീസ് കസ്റ്റഡിയിലായ ഗിരീഷ് ശാസ്ത്രീയമായ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.
11ന് വൈകീട്ട് അടുക്കള വാതിൽ വഴി കടന്ന ഗിരീഷ്, ആലീസിനെ പീഡിപ്പിച്ചശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നും സ്വർണാഭരണങ്ങൾ കവർന്നെന്നുമായിരുന്നു കേസ്. പലതവണ കത്തി ഉപയോഗിച്ച് കഴുത്തിലേൽപിച്ച മുറിവായിരുന്നു മരണകാരണം.മൃതദേഹത്തിൽനിന്ന് വേണ്ടത്ര തെളിവുകൾ ലഭിക്കാത്തതിനാൽ ലൈംഗികപീഡനം തെളിയിക്കാനായില്ല.
ചവറയിൽ മറ്റൊരു കൊലപാതകകേസിൽ ഗിരീഷ് ജയിലിൽ കഴിയുമ്പോൾ സഹതടവുകാരിൽനിന്നാണ് ആലീസിനെക്കുറിച്ച് അറിഞ്ഞത്. മക്കളില്ലാത്ത ആലീസ് ഒറ്റക്കാണ് താമസമെന്ന് മനസ്സിലാക്കി. ജയിലിൽനിന്നിറങ്ങി ആഴ്ചകൾക്കുള്ളിലാണ് കുണ്ടറയിലെ വീട്ടിലെത്തി ആലീസിനെ കൊലപ്പെടുത്തിയത്.

No comments:
Post a Comment