പാറ്റ്ന: യുവാവിനെ വെടിവച്ചു വീഴ്ത്തിയ ശേഷം രക്ഷപെടാൻ ശ്രമിച്ച കൊലയാളിയെ നാട്ടുകാർ വീടിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിലൂടെ പുറത്തേയ്ക്കെറിഞ്ഞു. ബിഹാറിലെ നളന്ദ ജില്ലയിലാണ് സംഭവം. സംഭവത്തിൽ രോക്ഷാകുലരായ നാട്ടുകാരുടെ ആക്രമണത്തിൽ 11 പോലീസുകാർക്ക് പരിക്കേറ്റു.[www.malabarflash.com]
ഇരുപത്തിയെട്ടുകാരനായ ദിവാകർ കുമാർ എന്ന യുവാവിനെ വെടിവച്ചു കൊന്ന ശേഷമാണ് പ്രതി വീട്ടിൽ കയറി ഒളിക്കാൻ ശ്രമിച്ചത്. നാട്ടുകാർ ഇയാളെ പിടികൂടുകയും ഒന്നാം നിലയിൽനിന്നും താഴേയ്ക്കു വലിച്ചെറിയുകയും ചെയ്തു.
പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച പോലീസുകാരനെയും സമാന രീതിയിൽ താഴേയ്ക്കു വലിച്ചെറിഞ്ഞു.ജനക്കൂട്ടം തള്ളിക്കയറി വീട് കൊള്ളയടിക്കുകയും ആറ് വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

No comments:
Post a Comment