കാസര്‍കോട്: വിവാഹനിശ്ചയം കഴിഞ്ഞ വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യചെയ്തു. വിദ്യാനഗര്‍ ബാരിക്കാട് ഉജംങ്കോട് ഹൗസിലെ എം വി സുരേഷ് അനിത ദമ്പതികളുടെ മകള്‍ സജില (19) ആണ് മരിച്ചത്.[www.malabarflash.com]
ഈ മാസം 16 ന് വീട്ടിലെ കുളിമുറിയില്‍ കയറി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് മംഗലാപുരം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരിക്കെയാണ് മരിച്ചത്.
ഇക്കഴിഞ്ഞ മേയ് 17ന് സജിലയും ഗള്‍ഫുകരനായ യുവാവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. വിദ്യാനഗര്‍ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു സജീല.
No comments:
Post a Comment